ആർത്തവം പെട്ടന്ന് അവസാനിപ്പിക്കാൻ വാക്വം ക്ലീനർ ഉപയോഗിച്ച് ആർത്തവ രക്തം വലിച്ചെടുക്കുന്ന അപകടകരമായ വിദ്യ പ്രചരിക്കുന്നു !

Last Modified തിങ്കള്‍, 10 ജൂണ്‍ 2019 (19:04 IST)
സ്ത്രീകളെ സംബന്ധിച്ചടത്തോളം ആർത്തവം അവർക്കെപ്പോഴു ഒരു തലവേദനയാണ് മാനസികമായും ശരിരികമായും ഏറെ ബുദ്ധിമുട്ടുന്ന സമയം. ആർത്തവ ചക്രം ഒന്ന് വേഗം അവസാനിച്ചിരുന്നെകിൽ എന്നാണ് മിക്ക സ്തീകളും മനസിൽ ആഗ്രഹിക്കുക. ഇതിന് പല വഴികളും സ്ത്രീകൾ തേടാറുണ്ട്. അത്തരത്തിൽ അപകടകരമായ ഒരു വിദ്യ ഇപ്പോൾ യുവതികൾക്കിടയിൽ പ്രചരിക്കുകയാണ്.

വാക്വം ക്ലീനറുകളും ട്യൂബുകളും ഉപയോഗിച്ച് രക്തം പുറംതള്ളുന്ന രീതിയാണ് യുവതികൾക്കിടയിൽ പ്രചരിക്കുന്നത്. ഒരഴ്ചക്കുള്ളിൽ തന്നെ ഇത്തരത്തിലുള്ള രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതായും. രണ്ട് സ്ത്രീകളുടെയും ആരോഗ്യനില മോശമമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നു വ്യക്തമാക്കുന്ന ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടതാണ് സംഭവത്തെ പുറം ലോകത്തെത്തിച്ചത്.

ആർത്തവകാലം വേഗത്തിൽ അവസാനിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു വിദ്യ സ്ത്രീകൾ പ്രയോഗിക്കുന്നത്. എന്നാൽ ഇത് സ്ത്രീകളെ കൂടുതൽ അപകടത്തിലാക്കുകയേ ചെയ്യു. ആർത്തവ രക്തം പുറത്തുകളയാൻ വേണ്ടി പയോഗിക്കുന്നതോടെ കൂടുതൽ രക്തം ശരീരത്തിൽനിന്നും പുറത്തുപോകും. ഗർഭപാത്രത്തിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകും.

യുവതിയുടെ ട്വീറ്റ് വലിയ ചർച്ചാവിഷയമായി, നിയമവിരുദ്ധമായ അബോർഷനുകൾക്കും വാക്വം ക്ലീനറുകൾ ഉപയോഗിച്ചിരുന്നു എന്നും. ഇതിൽനിന്നുമാകാൻ ഉത്തരം ഒരു രീതിയിലേക്ക് സ്ത്രീകൾ എത്തിച്ചേർന്നത് എന്നുമാണ് ഗൈനക്കോളജിസ്റ്റ് ഡോക്ടർ ഡോണിക മൂർ പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :