പതിവായി ചിക്കന്‍ കഴിച്ചാലും പ്രശ്‌നമാണ്; ബീഫും പണിതരും!

 health , life style , food , beef , chicken , ആഹാരം , ഭക്ഷണം , കോഴി , ചിക്കന്‍ , കൊളസ്‌ട്രോള്‍
Last Modified ചൊവ്വ, 11 ജൂണ്‍ 2019 (19:17 IST)
കോഴിയിറച്ചി ഉൾപ്പെടെയുള്ള വൈറ്റ് മീറ്റ് ഇഷ്‌ടപ്പെടുന്നവരെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷന്‍. അമിതമായ രീതിയില്‍ ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചാല്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഇരട്ടിയാക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ചിക്കന്‍ ആരോഗ്യത്തെ ബാധിക്കുമെന്നും ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും പഠനം പറയുന്നു, റെഡ് മീറ്റ് കഴിക്കുന്നവരെയും സമ്മര്‍ദ്ദത്തിലാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു.

റെഡ്മീറ്റിലെ ഉയർന്ന പൂരിത കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാക്കും. റെഡ് മീറ്റും വൈറ്റ് മീറ്റും കഴിച്ചവരുടെ എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ കൂടുന്നതായി വിവിധ പഠനങ്ങള്‍ തെളിയിച്ചിരുന്നു. പതിവായി ഉയര്‍ന്ന അളവില്‍ ഈ ആഹാരശീലം പിന്തുടരുന്നതാണ് ആരോഗ്യത്തെ ബാധിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :