അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഡെങ്കിപ്പനി ഗുരുതരമായ രീതിയില്‍ വ്യാപിക്കുന്നു; ലക്ഷണങ്ങള്‍ ഇവയൊക്കെ
- പിസിഒഡി : പ്രതിവിധികൾ എന്തെല്ലാം
- തലമുടിയില്‍ സോപ്പ് തേച്ച് കുളിക്കുന്നത് അപകടകരം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
- പിസിഒഡി എന്നാൽ എന്താണ് ? രോഗലക്ഷണങ്ങള്‍ എന്തെല്ലാം
- പനി കൂടി, ഒപ്പം ആന്റി ബയോട്ടിക് ഉപയോഗവും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ പേര് അനുഭവിക്കുന്ന രണ്ടാമത്തെ ആരോഗ്യപ്രശ്നമാണ് ക്രോണിക് മൈഗ്രേയിന്, കാരണങ്ങള്‍ ഇവയൊക്കെ
തുടര്‍ച്ചയായ തലവേദനകള്‍ അഥവാ ക്രോണിക് മൈഗ്രേന് അപകടകാരിയാണ്. ഇത് നമ്മുടെ ദൈനംദിനകാര്യങ്ങളെ കുഴപ്പത്തിലാക്കുന്നു. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ പേര് അനുഭവിക്കുന്ന രണ്ടാമത്തെ ആരോഗ്യപ്രശ്നമാണ് ഇത്.
ഒന്നോ രണ്ടോമാസത്തിലൊരിക്കല്‍ തലവേദന വരുന്നത് സാധാരണമാണെന്ന് കാണാം. എന്നാല്‍ ക്രോണിക് മൈഗ്രേന് ഉള്ളവരില്‍ മാസത്തില്‍ 15ദിവസമോ അതിലധികം ദിവസമോ തലവേദനകള്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്. ഇത്തരം തലവേദനകള്‍ ഉണ്ടാകാന്‍ ചില കാരണങ്ങള്‍ ഉണ്ട്. അവ അമിതവണ്ണം, കഫീന്റെ ഉയര്‍ന്ന അളവിലുള്ള ഉപയോഗം, ഉറക്കത്തിലെ താളപ്പിഴകള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് തലവേദനകള്‍ കൂടുതലായി കാണപ്പെടുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് ഇത് മൂന്നുമടങ്ങാണ്. സ്ത്രീകളുടെ മുപ്പതുകളിലാണ് ഇത് വഷളാകുന്നത്. സ്ത്രീകളിലെ ഈസ്ട്രജന് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകളാണ് ഇതിന് കാരണം. ഈ രോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.