സിആര്‍ രവിചന്ദ്രന്‍|
Last Updated:
വെള്ളി, 25 ഫെബ്രുവരി 2022 (13:00 IST)
പച്ചക്കറികളും പഴവര്‍ഗങ്ങളായ ഓറഞ്ച്, വാഴപ്പഴം, ആപ്പിള്‍, നാരങ്ങ എന്നിവ കാന്‍സറിനെതിരെ പൊരുതാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ മാസാഹാരത്തില്‍ എങ്ങനെയാണ് ഇതെന്ന് പലര്‍ക്കും സംശയം ഉണ്ടാകും. ബിഎംസി മെഡിസിന്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം ആഴ്ചയില്‍ അഞ്ചുതവണയോ അതില്‍ കുറഞ്ഞോ മാംസാഹാരം കഴിക്കുന്നത് പല കാന്‍സര്‍ അസുഖങ്ങളെയും കുറയ്ക്കുമെന്നാണ് പറയുന്നത്. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ കോഡി വാള്‍ട്ടിനും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പഠനം തയ്യാറാക്കിയത്. ഭക്ഷണശീലവും കാന്‍സറും എന്നതായിരുന്നു ഇവരുടെ വിഷയം.
472,377 ചെറുപ്പക്കാരെയാണ് ഇവര്‍ പഠന വിധേയമാക്കിയത്. ഇതില്‍ 247,571 പേര്‍ ആഴ്ചയില്‍ അഞ്ചുതവണയില്‍ കൂടുതല്‍ മാംസാഹാരം കഴിക്കുന്നവരായിരുന്നു. 205,382 പേര്‍ ആഴ്ചയില്‍ അഞ്ചുതവണയില്‍ കുറവ് മാംസാഹാരം കഴിക്കുന്നവരായിരുന്നു. കുറച്ചുമാംസാഹാരം കഴിക്കുന്നവരില്‍ രണ്ടുശതമാനം കാന്‍സര്‍ സാധ്യത കുറവെന്നാണ് കണ്ടെത്തിയത്. അതേസമയം മത്സ്യം മാത്രം കഴിക്കുന്നവര്‍ക്ക് 10 ശതമാനം കാന്‍സര്‍ വരാനുള്ള സാധ്യത കുറവായിരിക്കും. പച്ചക്കറി മാത്രം കഴിക്കുന്നവരില്‍ ഇത് 14 ശതമാനമാണ്.