വിയർപ്പുനാറ്റം കാരണം പൊറുതിമുട്ടിയോ ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം !

വെബ്‌ദുനിയ ലേഖകൻ| Last Modified ഞായര്‍, 15 ഡിസം‌ബര്‍ 2019 (18:46 IST)
വിയർപ്പ് നാറ്റം എല്ലാവർക്കും പ്രശ്‌നമാണ്. ഇത് കൂടുതലായുള്ളവർക്ക് ആൾക്കൂട്ടത്തിൽ അധിക സമയം ഇടപഴകാൻ തന്നെ മടിയായിരിക്കും. എന്നാൽ എല്ലാവർക്കും ഈ പ്രശ്‌നമില്ല. ഇതിന് പല കാരണങ്ങളും ഉണ്ട്. ഹോർമോൺ ഇതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു.

എന്നാൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ വിയർപ്പ് നാറ്റം കുറയുമെന്നാണ് വിദഗ്ധർ പറയുന്നത്. സവാള, വെളുത്തുള്ളി, മത്സ്യം, മുട്ട, പാൽ, റെഡ് മീറ്റ് തുടങ്ങിയവ അമിതമായി കഴിച്ചാൽ ചിലരിൽ വിയർപ്പ് നാറ്റവും അമിതമായുണ്ടാകും. മദ്യം അമിതമായി കഴിക്കുന്നവരിലും ഈ പ്രശ്‌നം ഉണ്ടാകും.

വെളുത്തുള്ളിയിലും സവാളയിലും അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക് പദാര്‍ത്ഥങ്ങളാണ് ഇതിന് കാരണം. അതേസമയം, റെഡ് മീറ്റിലും സള്‍ഫറിന്‍റെ അംശമാണ് ഇതിന് കാരണമാകുന്നത്. മദ്യത്തിലെ അസറ്റിക് ആസിഡും ശരീരത്തിലം ബാക്‌ടീരിയയും ചേർന്നും അമിതമായ വിയർപ്പ് ഉണ്ടാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :