അനുബന്ധ വാര്‍ത്തകള്‍
- Excessive Vitamin D: വിറ്റാമിന്‍ ഡി ശരീരത്തില്‍ കൂടിയാലുണ്ടാകുന്ന ദോഷഫലങ്ങള്‍ ഇവയാണ്
- അവധിക്കാലമാണ്, ഏപ്രില്‍-മെയ് മാസങ്ങളില്‍ മുങ്ങിമരണങ്ങള്‍ കൂടുതല്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- World Health Day: ഭക്ഷണം ഒഴിവാക്കേണ്ട, അളവുകുറയ്ച്ചാല് മതി
- മദ്യപിക്കുന്നവരില്‍ കരള്‍ രോഗം രൂക്ഷമാകാന്‍ കാരണം ഇതാണ് !
- കോവിഡിനേക്കാൾ 100 മടങ്ങ് അപകടകാരി, ജാഗ്രത വേണം: പക്ഷിപ്പനിയിൽ ആശങ്ക പ്രകടിപ്പിച്ച് ശാസ്ത്രജ്ഞർ
Lemon Soda: ചൂടത്ത് ദാഹം മാറ്റാന്‍ ഇടയ്ക്കിടെ നാരങ്ങാ സോഡാ കുടിക്കാറുണ്ടോ?
ലെമണ്‍ സോഡയില്‍ അടങ്ങിയിരിക്കുന്ന ഷുഗര്‍ പല്ലുകള്‍ക്ക് ദോഷം ചെയ്യും
Lemon Soda: നാം ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനിയമാണ് നാരങ്ങാസോഡ. കുലുക്കി സര്‍ബത്തും നാരങ്ങാസോഡയുമെല്ലാം മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് ഉള്ള പാനീയങ്ങളാണ്. എന്നാല്‍, നാരങ്ങാ സോഡ അമിതമായി കുടിച്ചാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഏറെയാണ്. കാര്‍ബോണേറ്റഡ് പാനിയങ്ങള്‍ ശരീരത്തില്‍ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അതേരീതിയില്‍ തന്നെയാണ് നരങ്ങാ സോഡയും ശരീരത്തില്‍ പ്രവര്‍ത്തിക്കുക.
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. സോഡ ചേര്‍ക്കുമ്പോള്‍ നാരങ്ങയുടെ സ്വാഭാവിക ഗുണങ്ങളെ ഇല്ലാതാക്കും. സോഡയും നാരങ്ങയും ചേര്‍ത്തുള്ള പാനീയം ആരോഗ്യത്തിനു ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.
ലെമണ്‍ സോഡയില്‍ അടങ്ങിയിരിക്കുന്ന ഷുഗര്‍ പല്ലുകള്‍ക്ക് ദോഷം ചെയ്യും. പ്രമേഹമുള്ളവര്‍ സോഡ പാനീയങ്ങള്‍ പരമാവധി ഒഴിവാക്കണം. സോഡയുടെ അമിതമായ ഉപയോഗം പൊണ്ണത്തടിയിലേക്കും നയിക്കും. നാരങ്ങ സോഡയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഹൃദയമിടിപ്പ് കൂട്ടുകയും ഉറക്കക്കുറവിനും കാരണമാകുന്നു.
അതുകൊണ്ട് നാരങ്ങാസോഡ പതിവായി കുടിക്കുന്ന ശീലമുള്ളവര്‍ അത് ഒഴിവാക്കണം. സോഡയ്ക്ക് പകരം ഇഞ്ചിയോ തേനോ നാരങ്ങാവെള്ളത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.