വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 31 മെയ് 2020 (16:45 IST)
വേറെയെന്തോക്കെ കറിയുണ്ടെങ്കിലും പപ്പടമില്ലാതെ നമ്മൾ മലയാളികൾക്ക് ഭക്ഷണം കഴിക്കാനാവില്ല. നമ്മൾ ദിവസവും അകത്താക്കാറുള്ള ഒഅന്നാണിത്. അതുകൊണ്ട് തന്നെ പപ്പടം ഒരു നല്ല ബിസിനസുമാണ് നമ്മുടെ നാട്ടിൽ. പപ്പടത്തിൽ പല തരത്തിലുള്ള മായങ്ങൾ ചേർക്കുന്നുണ്ട് ഇപ്പോൾ. എന്നാൽ ഇത് എങ്ങനെ കണ്ടെത്താം നമുക്കറിയില്ല.
എന്നാൽ ഇനി വിഷമിക്കേണ്ട. പപ്പടത്തിൽ മായങ്ങൾ ചേർത്തിട്ടുണ്ടോ എന്നത് വീട്ടിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. ഇതിന് അൽപ്പം വെള്ളം മാത്രം മതി. ഒരു പാത്രത്തിൽ പപ്പടം നനയാവുന്ന അത്ര വെള്ളം എടുക്കുക. ശേഷം പപ്പടം അതിൽ മുക്കിവക്കുക.
അഞ്ച് മിനിറ്റിനു ശേഷം പപ്പടം എടുത്തുനോക്കുക. പപ്പടം നന്നായി അലിഞ്ഞിട്ടുണ്ട് എങ്കിൽ മായം ചേർത്തിട്ടില്ല എന്ന് മനസിലാക്കാം, പപ്പടത്തിന് അപ്പോഴും നല്ല കട്ടിയുണ്ടെങ്കിൽ മായം ചേർത്തിട്ടുണ്ട് എന്ന് മനസിലാക്കണം. മയം ചേർക്കാത്ത പപ്പടം ഒരാഴ്ചക്കുള്ളിൽ തന്നെ ചീത്തയാവും. മായം ചേർത്തവ പത്ത് ദിവത്തിൽകൂടുതലും കേടുകൂടാതെ നിൽക്കും എന്നതും ശ്രദ്ധിയ്ക്കുക