ജോര്‍ജി സാം|
Last Modified ചൊവ്വ, 12 മെയ് 2020 (12:12 IST)
ഭൂമിയിലെ മാലാഖമാരുടെ സ്നേഹവും കരുതലും അനുഭവിക്കാത്ത ഒരു രോഗി പോലും ഉണ്ടാവില്ല ഈ ലോകത്ത്. വെളുത്ത യൂണിഫോമിട്ട മാലാഖമാരുടെ ഒരു ദിനം കൂടി എത്തിച്ചേർന്നിരിക്കുകയാണ്.
യുദ്ധഭൂമിയിൽ പരിക്കേറ്റവർക്കായി ആതുരസേവനം ചെയ്തും അവർക്കിടയിലൂടെ നടന്ന് സ്നേഹം നൽകിയ വിളക്കേന്തിയ വനിതയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് മെയ് 12. ലോക നഴ്സ് ദിനം.
ലോകം കോവിഡ് 19 എന്ന മാരകരോഗത്തിന്‍റെ പിടിയിലമര്‍ന്ന് കടന്നു പോകുന്ന ഈ സമയത്ത് ഭൂമിയിലെ മാലാഖമാർ മനുഷ്യ ജീവനുകള്‍ രക്ഷിച്ചെടുക്കാനായി കർമ്മനിരതരാണ്. രോഗികൾക്കൊപ്പം നിന്ന് തളരാതെ പോരാടുകയാണ് അവർ. ഈ മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കുക എന്ന ദൌത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ നഴ്‌സുമാര്‍ക്കും ആശംസകള്‍ അര്‍പ്പിക്കാം.