സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 29 ഏപ്രില്‍ 2022 (14:16 IST)
കൊവിഡ് നാലാം തരംഗം വരുമ്പോള്‍ പാനിക് ആകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നാലാം തരംഗത്തില്‍ രോഗബാധ കുറയാനാണ് സാധ്യതയെന്ന് കാണ്‍പൂര്‍ ഐഐടിയിലെ ഗവേഷകര്‍ പറയുന്നു. ഇതിന് കാരണം രാജ്യത്ത് ഏകദേശം പേരും രണ്ടുഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചുവെന്നതാണ്. കൂടാതെ നിരവധിപേര്‍ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്. രോഗികള്‍ ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാന്‍ വാക്‌സിന്‍ സഹായിക്കും. ജാഗ്രതയാണ് പ്രധാനം. പുറത്തുപോകുമ്പോള്‍ കൈകള്‍ സാനിറ്റെസ് ചെയ്യാനും ശരിയായരീതിയില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിച്ചാലും സാധിച്ചാല്‍ കൊവിഡിനെ ഭയക്കണ്ട.