കര്‍ണാടകയില്‍ എയ്ഡ്‌സ് കേസുകളില്‍ വര്‍ധനവ്; കാരണം പുരുഷന്മാര്‍ക്കിടയിലെ സുരക്ഷിതമല്ലാത്ത സ്വവര്‍ഗ ലൈംഗിക ബന്ധങ്ങള്‍
പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തില്‍ നിന്ന് ഉണ്ടാകുന്ന എച്ച്‌ഐവി/എയ്ഡ്‌സ് കേസുകളില്‍ കര്‍ണാടകയില്‍ സ്ഥിരമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു.കര്‍ണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവന്‍ഷന്‍ സൊസൈറ്റിയുടെ (കെഎസ്എപിഎസ്) കണക്കുകള്‍ പ്രകാരം 2023-2024 ല്‍ 44,581 ല്‍ നിന്ന് 2024-2025 ല്‍ 62,664 ഉം 2025-26 ല്‍ 66,606 ഉം ആയി സജീവ കേസുകള്‍ വര്‍ദ്ധിച്ചു.
18-25 ഉം 26-35 ഉം വയസ്സുള്ളവരില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി. കോളേജ് ഹോസ്റ്റലുകളിലും കോര്‍പ്പറേറ്റ് ഓഫീസുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുകയാണ്. 18-25 പ്രായത്തിലുള്ള കേസുകള്‍ 2023-24 ല്‍ 3,732 ല്‍ നിന്ന് 2024-2025 ല്‍ 6,962 ആയി വര്‍ദ്ധിച്ചു. തുടര്‍ന്ന് 2025-2026 ല്‍ 6,283 ആയി ചെറുതായി കുറഞ്ഞു.
2025-2026 ല്‍ 26-35 പ്രായപരിധിയിലുള്ളവരില്‍ 14,555 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023-2024 ല്‍ ഇത് 9,351 ആയിരുന്നു. സര്‍ക്കാര്‍ സംരംഭങ്ങളുടെ ഭാഗമായി, മാര്‍ഗ്ഗനിര്‍ദ്ദേശ പിന്തുണ നേടുന്നതിനും എച്ച്‌ഐവിക്കും മറ്റ് ലൈംഗികമായി പകരുന്ന രോഗങ്ങള്‍ക്കും സാധ്യത വിലയിരുത്തുന്നതിനുമായി ബ്രേക്ക്ഫ്രീ ആപ്പില്‍ ചേരാന്‍ ആളുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്.