അമിതവണ്ണം എങ്ങനെ കുറയ്‌ക്കാം? അറിഞ്ഞിരിക്കേണ്ടതെല്ലാം

സ്‌നാക്ക്‌സ് ശീലമാക്കിയവർക്ക് മുൻകരുതൽ

Rijisha M.| Last Modified ചൊവ്വ, 8 മെയ് 2018 (13:15 IST)
ടിവി കാണുമ്പോഴോ ചുമ്മാ ഇരിക്കുമ്പോഴോ എന്തെങ്കിലും ഒക്കെ കഴിച്ചു കൊണ്ടിരിക്കാൻ നല്ല രസമാണ്. എന്നാൽ രാത്രി നേരത്ത് ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ഡോക്‌ടർമാർ പറയുന്നത്. ഇത് അമിത വണ്ണത്തിന്റേയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടേയും പ്രധാന വില്ലനാണ്. ഇത് ഒഴിവാക്കാനുള്ള ചില മുൻകരുതലിതാ:

- രാത്രിയിൽ അത്താഴം കഴിക്കുമ്പോൾ മിതമായ അളവിൽ വിശപ്പ് ‌മാറുന്നത്ര കഴിക്കുക. പെട്ടെന്ന് ‌വിശപ്പ് തോന്നാതിരിക്കാൻ ഇത് ഉപകരിക്കും.

- ഭക്ഷണത്തിന് ശേഷം ടിവി കാണാൻ ഇരിക്കുമ്പോൾ സ്‌നാക്ക്‌സിന് പകരം ഒരു കുപ്പി വെള്ളം മേശപ്പുറത്ത് വയ്‌ക്കുക. കൃത്രിമമധുര പാനീയങ്ങളും മറ്റും ഒഴിവാക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും കഴിക്കാൻ തോന്നുമ്പോൾ വെള്ളം കുടിച്ചാൽ മതി.

- രസിപ്പിക്കുന്നതും ത്രില്ലിങ്ങായതുമായ പരിപാടികൾ കാണാൻ ശ്രമിക്കുക. കാണുന്ന പരിപാടികൾ മോശമാകുമ്പോഴാണ് ഇടയ്‌ക്ക് മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ മാറുന്നത്.

- രാത്രികാലങ്ങളിൽ വൈകിയുള്ള ടിവി കാണലിന് പകരം കുടുംബാംഗങ്ങളുമായി സംസാരിക്കുകയോ എന്തെങ്കിലും വായിക്കുകയോ ചെയ്യുക.

- അത്താഴം കഴിച്ചതിന് ശേഷം ചെറിയൊരു നടത്തം ആകാം. കഴിച്ച ഭക്ഷണം പെട്ടെന്ന് ദഹിക്കും, ശേഷം ഉറങ്ങാനുമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :