രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഓറിയന്റല്‍ ബാങ്കില്‍ നിന്ന് വെട്ടിച്ചത് 390 കോടി - സിബിഐ കേസ് രജിസ്റ്റർ ചെയ്‌തു

രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഓറിയന്റല്‍ ബാങ്കില്‍ നിന്ന് വെട്ടിച്ചത് 390 കോടി - സിബിഐ കേസ് രജിസ്റ്റർ ചെയ്‌തു

  Cbi , bank cheating , diamond exporter , rs 389 crore loan fraud , സിബിഐ , നീരവ് മോദി , ബാങ്ക് തട്ടിപ്പ് , ബാങ്ക് തട്ടിപ്പ്
ന്യൂഡൽഹി| jibin| Last Modified ശനി, 24 ഫെബ്രുവരി 2018 (10:13 IST)
നീരവ് മോദി വിവാദം കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയതിന് പിന്നാലെ രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ നിന്ന് 2007-12 കാലഘട്ടത്തില്‍ 389.95 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതി സിബിഐക്ക് ലഭിച്ചു.


ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറിയുടെ പേരിലാണ് തട്ടിപ്പ് നടന്നതെന്നും ബാങ്ക് വ്യക്തമാക്കി. പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്‌തു. ആറുമാസം മുമ്പാണ് ബാങ്ക് ജ്വല്ലറിക്കെതിരെ പരാതി നല്‍കിയത്.

ഓറിയന്റല്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അശോക് കുമാര്‍ മിശ്ര നല്‍കിയ പരാതിയിലാണ് ജ്വല്ലറിക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്. കമ്പനിയുടെ ഡയറക്ടർമാരായ സഭ്യ സേത്ത്,​ റീത്ത സേത്ത്,​ കൃഷ്ണകുമാർ സിംഹ്,​ രവി സിംഗ് മറ്റൊരു കമ്പനിയായയായ ദ്വാരക സേത്ത് സെസ് ഇൻകോർപ്പറേഷൻ എന്നിവരുടെ പേരിലും കേസെടുത്തു.

ആഭരണ ഇടപാടുകള്‍ നടത്തുന്നിതിനായി ഇവരുടെ കമ്പനി ബാങ്കിന്റെ കത്തുകളും വ്യാജ ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇത് കൂടാതെ കടലാസ് കമ്പനികളുമായി ബിസിനസ് ഇടപാടുകൾ കമ്പനി അധികൃതര്‍ നടത്തിയെന്നും പരാതിയിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :