jibin|
Last Updated:
ബുധന്‍, 28 മാര്‍ച്ച് 2018 (14:08 IST)
ആരോഗ്യം സംരക്ഷിക്കാന്‍ ചെറുമീനുകള്‍ ധാരാളം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. എന്നാല്‍, മനുഷ്യ ശരീരത്തിന് പ്രോട്ടീൻ സമൃദ്ധമായി ചെറുമീനുകള്‍ പ്രദാനം ചെയ്യുന്ന ഗുണങ്ങള്‍ എന്തെല്ലാം ആണെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല.
ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട് ചെറുമീനുകളില്‍. അതിനാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഗുണപ്രദമായ വിഭവമാണിത്.
മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കുടൽ, സ്തനം, പ്രോസ്റ്റേറ്റ് എന്നിവയിലെ
കാൻസർ സാധ്യത കുറയ്ക്കുമെന്നു ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവു കൂട്ടുന്നതിനും ചെറുമീനുകള്‍ സഹായിക്കുന്നു.
കുട്ടികളി കാണപ്പെടുന്ന ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും ചെറുമീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും.