പുതുവർഷത്തിൽ ഒതുങ്ങിയ വയർ സ്വന്തമാക്കണോ?

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ജനുവരി 2024 (20:29 IST)
പുതുവര്‍ഷത്തില്‍ പലര്‍ക്കുമുള്ള ആഗ്രഹമാണ് വയര്‍ ഒതുക്കി ഫിറ്റാവുക എന്നുള്ളത്. പലരും ഇതിനായി പുതിയ വര്‍ഷത്തില്‍ ജിമ്മില്‍ പോയി തുടങ്ങുകയും വ്യായാമം ആരംഭിക്കുകയും ചെയ്യാറുണ്ട്. ജിമ്മിനൊപ്പം തന്നെ ഭക്ഷണശീലത്തിലും ഉറക്കത്തിലുമെല്ലാം ശ്രദ്ധ നല്‍കുകയാണെങ്കില്‍ ഒതുങ്ങിയ വയര്‍ എന്നത് നമുക്ക് നേടിയെടുക്കാന്‍ പറ്റുന്നതാണ്. കൃത്യമായ വ്യായാമത്തിനൊപ്പം തന്നെ പഴങ്ങള്‍,പച്ചക്കറികള്‍,ഇലക്കറികള്‍,പ്രോട്ടീന്‍ എന്നിവ ഉള്‍പ്പെടുന്ന ഡയറ്റ് കൃത്യമായി പിന്തുടരുക


ദിവസവും 79 മണിക്കൂര്‍ നേരം ഉറക്കം ഉറപ്പുവരുത്തുക. നിലവാരമുള്ള ഉറക്കം സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും ശരീരത്തെ ഉന്മേഷമുള്ളതായി പകല്‍ സമയങ്ങളില്‍ നിര്‍ത്തുകയും ചെയ്യും. ഇത് കൂടാതെ ശരീരത്തെ എപ്പോഴും ജലാംശമുള്ളതാക്കി നിലനിര്‍ത്തുകയും വേണം. ശരീരത്തിന് ആവശ്യമായ അളവില്‍ വെള്ളം അതിനാല്‍ തന്നെ കുടിയ്‌ക്കേണ്ടതുണ്ട്. കൂടാതെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി മെഡിറ്റേഷന്‍,യോഗ എന്നിവ ചെയ്യാവുന്നതാണ്. ഫാറ്റ് ഫുഡുകള്‍ കഴിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കുക തന്നെ വേണം. ഇടയ്ക്ക് ഒരിക്കല്‍ ചീറ്റ് ദിവസങ്ങള്‍ ആകാമെങ്കിലും സ്ഥിരമായി പിന്തുടരുന്ന ആരോഗ്യശീലങ്ങള്‍ തുടരാന്‍ ശ്രദ്ധ നല്‍കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :