New Year Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ പുതുവത്സരാശംസകള്‍ നേരാം

നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പുതുവര്‍ഷത്തില്‍ യാഥാര്‍ഥ്യമാകട്ടെ...ഹാപ്പി ന്യൂയര്‍ !

രേണുക വേണു| Last Modified തിങ്കള്‍, 1 ജനുവരി 2024 (08:26 IST)

New year Wishes in Malayalam: പുതുവര്‍ഷത്തെ വരവേറ്റ് ലോകം. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം വലിയ ആഘോഷം നടന്നു. പ്രതീക്ഷകളോടെയാണ് എല്ലാവരും പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ പുതുവര്‍ഷാശംസകള്‍ നേരാം...

ഒരു നല്ല വര്‍ഷം നല്‍കിയതിനു ദൈവത്തിനു നന്ദി പറയാം. പുതുവര്‍ഷം അനുഗ്രഹങ്ങള്‍ നിറഞ്ഞതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍...

ഏവര്‍ക്കും സ്‌നേഹത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പുതുവത്സരാശംകള്‍ നേരുന്നു...

നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പുതുവര്‍ഷത്തില്‍ യാഥാര്‍ഥ്യമാകട്ടെ...ഹാപ്പി ന്യൂയര്‍ !

ഒരുമയോടെ നമുക്ക് ഈ പുതുവത്സരം ആഘോഷിക്കാം...ഏവര്‍ക്കും ഹാപ്പി ന്യൂയര്‍ !

നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനു പുതുവത്സരാശംസകള്‍ ഏറെ സ്‌നേഹത്തോടെ നേരുന്നു..!

എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാകുന്ന വര്‍ഷമാകട്ടെ വരാനിരിക്കുന്നത്. നിങ്ങള്‍ക്കും കുടുംബത്തിനും പുതുവര്‍ഷത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു...!

സന്തോഷവും ആരോഗ്യവും പ്രതീക്ഷയും നിറഞ്ഞുനില്‍ക്കുന്ന ഒരു വര്‍ഷം നിങ്ങള്‍ക്ക് ലഭിക്കട്ടെ, ഏവര്‍ക്കും പുതുവത്സരാശംസകള്‍..!

ഒരുമയിലും സന്തോഷത്തിലും നമുക്ക് ഈ പുതുവര്‍ഷരാവ് ആഘോഷിക്കാം...! ഏവര്‍ക്കും ഹാപ്പി ന്യൂയര്‍

നല്ല ഓര്‍മകള്‍ സമ്മാനിക്കുന്ന ഒരു വര്‍ഷമാകട്ടെ വരാനിരിക്കുന്നത്, ഏവര്‍ക്കും പുതുവര്‍ഷത്തിന്റെ ആശംസകള്‍...!





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :