പല പേരുകള്‍, ഡ്യൂപ്പില്ലാതെ അഭിനയിച്ച് അപകടം, ഇഷ്ട നമ്പര്‍; മമ്മൂട്ടിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍ ഇതാ

രേണുക വേണു| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (08:38 IST)

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും വലിയ ഉത്സാഹമാണ്. അങ്ങനെ മമ്മൂട്ടിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത അഞ്ച് രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

മമ്മൂട്ടിയുടെ യഥാര്‍ഥ പേര് മുഹമ്മദ് കുട്ടി എന്നാണ്. സിനിമയിലെത്തിയ ശേഷമാണ് മമ്മൂട്ടിയായത്.

തുടക്കകാലത്ത് പല പേരുകളിലാണ് താരം അറിയപ്പെട്ടിരുന്നത്. ഷീല നിര്‍മിച്ച സ്ഫോടനം എന്ന സിനിമയില്‍ മമ്മൂട്ടി നായകനായിരുന്നു. ആ സിനിമയില്‍ സജിന്‍ എന്ന പേരിലാണ് താരം അറിയപ്പെട്ടത്.

സ്ഫോടനത്തില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിക്ക് ഡ്യൂപ്പിനെ കൊടുത്തില്ല. തുടക്കകാരന്‍ ആയതുകൊണ്ടാണ് ഡ്യൂപ്പിനെ നല്‍കാതിരുന്നത്. ഡ്യൂപ്പില്ലാതെ മതിലിനു മുകളില്‍ നിന്ന് ചാടിയ മമ്മൂട്ടിക്ക് അന്ന് പരുക്ക് പറ്റിയിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. മമ്മൂട്ടിയെ മോഹന്‍ലാല്‍ ഇച്ചാക്ക എന്നാണ് വിളിക്കുക. മമ്മൂട്ടിയുടെ സ്വന്തം സഹോദരങ്ങള്‍ വിളിക്കുന്നത് കേട്ടാണ് മോഹന്‍ലാലും ഇച്ചാക്ക എന്ന് വിളിക്കാന്‍ തുടങ്ങിയത്.

മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിന്റെ തൊട്ടടുത്താണ് നടന്‍ കുഞ്ചാക്കോ ബോബനും കുടുംബവും താമസിക്കുന്നത്.

നടന്‍ പൃഥ്വിരാജ് കൊച്ചിയിലുണ്ടെങ്കില്‍ ഞായറാഴ്ചകളില്‍ കുടുംബസമേതം മമ്മൂട്ടിയുടെ വീട്ടില്‍ എത്തുന്ന പതിവുണ്ട്. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് ഉണ്ടാക്കുന്ന ബിരിയാണി കഴിക്കാന്‍ വേണ്ടിയാണ് ഈ സന്ദര്‍ശനം.

മമ്മൂട്ടിയുടെ എല്ലാ വണ്ടികളുടേയും നമ്പര്‍ 369 ആണ്. അതിനൊരു കാരണമുണ്ട്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിയിരുന്നു. ആ പെട്ടിയുടെ നമ്പര്‍ ലോക്ക് 369 ആയിരുന്നു. ആ നമ്പര്‍ മമ്മൂട്ടിക്ക് ഇഷ്ടമായി. അങ്ങനെയാണ് വണ്ടികള്‍ക്കും ആ നമ്പര്‍ കൊടുത്തത്.

1980 ല്‍ റിലീസ് ചെയ്ത വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, 1982 ല്‍ റിലീസ് ചെയ്ത വിധിച്ചതും കൊതിച്ചതും എന്നീ സിനിമകളില്‍ മമ്മൂട്ടിക്ക് വേണ്ടി നടന്‍ ശ്രീനിവാസന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്.

സ്വന്തം ഭാഷയില്‍ അല്ലാതെ അഭിനയിച്ച് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ഏക നടനാണ് മമ്മൂട്ടി. മലയാളിയായ മമ്മൂട്ടി ഇംഗ്ലീഷ് ഭാഷയില്‍ അഭിനയിച്ചാണ് അംബേദ്കര്‍ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :