ഉപ്പൂറ്റി വേദന അലട്ടുന്നുണ്ടോ ?; ഇതാകാം കാരണം!

 health , life style , heel , ആരോഗ്യം , ചെരുപ്പ് , ഹീല്‍ , ഉപ്പൂറ്റി
മെര്‍ലിന്‍ സാമുവല്‍| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2019 (19:30 IST)
പലരിലും കാണുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ഉപ്പൂറ്റിയുടെ അടിവശത്തെ വേദന. മുതിര്‍ന്നവരെ കൂടുതലായി ബാധിക്കുന്ന ഒന്നാണിത്. സ്‌ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്. ഹൈഹീല്‍ഡ് ചെരിപ്പുകള്‍ ധരിക്കുന്നത് കൊണ്ടും ഉപ്പൂറ്റിയിലെ വേദന ഉണ്ടാകാം.

ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപ്പൂറ്റിയുടെ അടിവശത്ത് വേദന ഉണ്ടാകാനുള്ള സാധ്യത കൂടും. രണ്ടിഞ്ച് വരെയുളള ഫാറ്റ് ഫീല്‍ഡ് ശരീരത്തിന് വലിയ കുഴപ്പം വരുത്തുന്നില്ല. ഹൈഹീല്‍ഡ് ചെരിപ്പ് അണിയുന്ന സ്ത്രീകളില്‍ നടുവേദനയും ഉപ്പൂറ്റി വേദനയും ശക്തമാകുന്നത് സ്വാഭാവികമാണ്.

ഉപ്പൂറ്റിയിലെ വേദന അകറ്റാന്‍ ചെരുപ്പുകള്‍ ധരിക്കുന്നതില്‍ ശ്രദ്ധിക്കണം. ഫിസിയോ തെറാപ്പി താൽക്കാലിക ആശ്വാസം തരുമെങ്കിലും ശ്വാശ്വതമല്ല. പാദത്തിന്റെ ഉൾവശത്തുകൂടി വിദഗ്ധ ഡോക്ടർമാർ നൽകുന്ന ലളിതവും വേദന കുറഞ്ഞതുമായ കുത്തിവയ്പുകൾ കൊണ്ട് അസുഖം മാറ്റിയെടുക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :