പകലുറക്കം നല്ലതോ ചീത്തയോ? പഠനം പറയുന്നത് ഇതാണ്!

രാത്രിയിലാണ് ഉറങ്ങാനുള്ള ഏറ്റവും നല്ല സമയം.

തുമ്പി എബ്രഹാം| Last Updated: വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (17:24 IST)
ഭൂരിഭാഗം ആളുകളും പകലുറക്കം ഇഷ്ടപ്പെടുന്നവരാണ് . എന്നാൽ പകലുറങ്ങുന്നത് കുട്ടികൾക്ക് നല്ലതാണെങ്കിലും മുതി‍ർന്നവരെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

രാത്രിയിലാണ് ഉറങ്ങാനുള്ള ഏറ്റവും നല്ല സമയം. ശാരീരിക പ്രവ‍ർത്തനങ്ങൾ വളരെ പതുക്കയാണ് രാത്രിയിൽ സംഭവിക്കുന്നത്. അതിനാൽ ശരീരത്തിന് വിശ്രമം ആവശ്യമാണ്. എന്നാൽ ചൂടുളള മാസങ്ങളിൽ രാത്രി കുറവായതിനാൽ രാത്രി അധികം ഉറക്കം കിട്ടണമെന്നില്ല. അതിനാൽ പകലുറക്കം അൽപ്പം ആകാം. പകൽ 2 മണിക്ക് ശേഷം 20 മിനിറ്റിൽ താഴെ ഉറങ്ങുന്നത് മനസിനും ശരീരത്തിനും ഉണ‍ർവ് പ്രദാനം ചെയ്യുന്നു.

എന്നാൽ ഉച്ചക്ക് ഭക്ഷണം കഴിച്ചതിന് ശേഷം പെട്ടെന്ന് ഉറങ്ങുമ്പോൾ ദഹനപക്രിയ വേണ്ട വിധത്തിൽ നടക്കില്ല. പകലുറക്കം ശീലമാക്കുന്നവ‍ർക്ക് പ്രമേഹ സാധ്യത കൂടുതലാണെന്നും ടോക്കിയോ യൂണിവേഴ്സിറ്റി ഗവേഷകര്‍ പറയുന്നു. പകലുറങ്ങിയാൽ രാത്രി ഉറക്കം നഷ്ടപ്പെടുമെന്നുള്ള മണ്ടത്തരങ്ങൾ ഒഴിവാക്കുക. ടെൻഷൻ മാറ്റി വെച്ച് രാത്രികളിൽ എട്ട് മണിക്കൂ‍ർ ഉറക്കം ശീലിക്കൂ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :