അനുബന്ധ വാര്‍ത്തകള്‍
- കഴുത്തുവേദന പരിഹരിക്കണോ? ഇത് ചെയ്താല്‍ മതി
- വൈറ്റമിന്‍ ബി6 അടങ്ങിയ ഭക്ഷണം കഴിക്കണം, കാരണം ഇതാണ്
- പ്രത്യുല്പാദന വ്യവസ്ഥയെ തകരാറിലാക്കുന്ന നാലുകാര്യങ്ങളെ ഉപേക്ഷിക്കണം
- മാതാപിതാക്കളാകണോ? ഇക്കാര്യങ്ങളും ശ്രദ്ധിക്കണം
- 'രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് തോന്നുന്നുണ്ടോ?'; ഹൃദയപരിശോധന നടത്താന്‍ വൈകരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
തോന്നുമ്പോലെ ഉറങ്ങുകയോ കഴിക്കുകയോ കുടിക്കുകയോ അരുത്!
തെറ്റായ ജീവിത രീതിമൂലം രോഗങ്ങളുടെ പിടിയിലാണ് പലരും. ദിവസവും ഒരുലക്ഷത്തോളം തവണ നമ്മുടെ ഹൃദയം ഇടിക്കുന്നുണ്ട്. ഹൃദയത്തെ അവതാളത്തിലാക്കുന്ന ഒരു ശീലമാണ് പുകവലി. ആരോഗ്യത്തോടെ ഇരിക്കാന്‍ ആദ്യം ചെയ്യേണ്ടത് പുകവലി ഉപേക്ഷിക്കുകയാണ്. കൂടാതെ ദിവസവുമുള്ള കായിക വ്യായാമവും നല്ല ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദവും അമിത വണ്ണവും ഉണ്ടാക്കുന്നത് തടയുന്നു. കൂടാതെ ടൈപ്പ് 2 പ്രമേഹവും കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നതും തടയുന്നു.
മറ്റൊരു പ്രധാന കാര്യം കഴിക്കുന്ന ഭക്ഷണമാണ്. ഭക്ഷണത്തില്‍ കൂടുതലും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. അതേസമയം ഉപ്പും പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും കുറയ്ക്കണം. നല്ല ഉറക്കവും ആരോഗ്യത്തിന് അത്യാവശ്യമാണ്. ദിവസവും ഉറങ്ങുന്നതിന് കൃത്യസമയം നിശ്ചയിക്കണം. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതും ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇതിനായി യോഗ, ധ്യാനം എന്നിവ പരിശീലിക്കാം.
അടുത്ത ലേഖനം