അനുബന്ധ വാര്‍ത്തകള്‍
- യുവത്വം നിലനിര്‍ത്താം, ഇനി പ്രായം തോന്നിപ്പിക്കില്ല, കഴിക്കേണ്ട ഭക്ഷണങ്ങള്‍
- സൂപ്പര്‍താരങ്ങള്‍ക്ക് ആവാത്തത് ഈ യുവതാരത്തിനായി ! വന്‍ വിജയമായി കവിന്റെ 'സ്റ്റാര്‍', കളക്ഷന്‍ റിപ്പോര്‍ട്ട്
- രജനികാന്തിന്റെ കൂലിയില്‍ ലാല്‍ ജോസും?
- വലിയും കുടിയുമില്ല, ഹൃദയാഘാതത്തിന് കാരണം കൊവിഡ് വാക്സിന്റെ പാര്‍ശ്വഫലമാകാമെന്ന് നടന് ശ്രേയസ് തല്‍പ്പഡെ
- പ്രധാന വില്ലന്‍ പുകവലി; യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണങ്ങള്‍
നിശബ്ദ ഹാര്‍ട്ട് അറ്റാക്കിനെ ഒഴിവാക്കാന്‍ നിര്‍ബന്ധമായും ഈ മൂന്നുകാര്യങ്ങള്‍ നടപ്പിലാക്കണം
സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ഇന്ന് ചെറുപ്പക്കാരില്‍ വരെ സര്‍വസാധാരണമായിരിക്കുകയാണ്. ഹാര്‍ട്ട് അറ്റാക്ക് ആര്‍ക്ക് എപ്പോള്‍ വരുമെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ മുന്‍കരുതലായി ചെയ്യാവുന്ന മൂന്ന് കാര്യങ്ങളുണ്ട്. അതില്‍ ഒന്നാമത്തെ കാര്യം ശരീര ഭാരം ഉയരാതെ നോക്കുകയാണ്. അമിത വണ്ണം ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാക്കും. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണശീലത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും.
മറ്റൊന്ന് മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കലാണ്. ഇതും ബിപി കൂട്ടും. ഇതിനായി ധ്യാനം, യോഗ എന്നിവ ചെയ്യാം. കൂടാതെ മദ്യപാനം നിയന്ത്രിക്കണം. ആല്‍ക്കഹോല്‍ കൂടുതലാകുന്നത് ബിപി കൂട്ടുന്നു.