യുവത്വം നിലനിര്‍ത്താം, ഇനി പ്രായം തോന്നിപ്പിക്കില്ല, കഴിക്കേണ്ട ഭക്ഷണങ്ങള്‍

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 20 മെയ് 2024 (09:08 IST)
പ്രായം 40ന് കടന്നാല്‍ പതിയെ ശരീരത്തില്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെടും. ചുളിവുകള്‍ വരാതിരിക്കാനും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്.

തക്കാളി

തക്കാളിയില്‍ ലൈക്കോപീന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നത് സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും.

ഓറഞ്ച്

യുവത്വം കാത്തുസൂക്ഷിക്കാന്‍ ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി ഇതില്‍ അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ഓറഞ്ച് കഴിക്കുന്നത് കൊളാജന്‍ സമന്വയത്തെ പ്രോത്സാഹിപ്പിക്കുകയും ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുകയും യുവത്വം കാത്ത് സൂക്ഷിക്കുകയും ചെയ്യും.

മധുരക്കിഴങ്ങ്


ബീറ്റ് കരോട്ടിന്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നത് ചരമകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കും കൂടാതെ ചര്‍മ്മത്തിന് കേടുപാടുകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യും.

മത്സ്യം

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കൂടുതലുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. ഇത് കഴിക്കുന്നത് വീക്കം കുറയ്ക്കുകയും ചര്‍മ്മത്തിന്റെ ജലാംശം നിലനിര്‍ത്തുകയും ചെയ്യും.

ഇലക്കറികള്‍

ശരീരത്തില്‍ ചുളിവുകളും വരകളും ഉണ്ടാക്കുന്നത് തടയാന്‍ സ്ഥിരമായി ഭക്ഷണത്തില്‍ ഇലക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. ചീര, കാലെ ,സ്വിസ് ചാര്‍ഡ് എന്നിവയില്‍ വിറ്റാമിന്‍ എ,സി, ഇ എന്നിവയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

അവോക്കാഡോ

അവോക്കാഡോ ആരോഗ്യകരമായ കൊഴുപ്പുകള്‍ വിറ്റാമിന്‍ ഇ,സി ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇത് കഴിക്കുന്നത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും ഓക്‌സിഡറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാനും ചുളിവുകള്‍ ഉണ്ടാക്കുന്നത് തടയുവാനും സഹായിക്കും.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :