jibin|
Last Updated:
വെള്ളി, 9 ഫെബ്രുവരി 2018 (18:00 IST)
കൗമാരക്കാരായ പെണ്‍കുട്ടികള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് അനാവശ്യ രോമവളര്‍ച്ച. മുഖത്തും നെഞ്ചിലുമാണ് പലര്‍ക്കും കൂടുതലായി രോമവളര്‍ച്ചയുണ്ടാകുന്നത്. പുരുഷഹോര്‍മോണായ ആന്‍ഡ്രജന്റെ ഉത്പാദനം കൂടുന്നതു മൂലമാണ് പെണ്‍കുട്ടികള്‍ക്ക് തിരിച്ചടിയാകുന്നത്.
പുതിയ ജീവിത രീതികളും ഭക്ഷണ ക്രമങ്ങളുമാണ് ആന്‍ഡ്രജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത്. ആര്‍ത്തവത്തിനു ശേഷമാണ് പെണ്‍കുട്ടികളില്‍ രോമവളര്‍ച്ച കൂടുതലാകുന്നത്. സ്വകാര്യ ഭാഗത്തും കഷത്തിലുമാണ് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ രോമമുണ്ടാകുന്നതെങ്കിലും നെഞ്ചിലെ അമിത രോമവളര്‍ച്ച വന്ധ്യതയ്ക്ക് വഴിവയ്‌ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പെണ്‍കുട്ടികളിലെ അമിത രോമവളര്‍ച്ചയെ ഹെയര്‍സ്യുട്ടിസം എന്നാണ് അറിയപ്പെടുന്നത്. വന്ധ്യതയ്ക്ക് കാരണമായ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് (പിസിഓഡി) ഉള്ള സ്‌ത്രീകളില്‍ നെഞ്ചിലും മറ്റു ശരീര ഭാഗങ്ങളിലുമായി അമിതമായ രോമവളര്‍ച്ച കാണാറുണ്ട്. യോനിയില്‍ പോലും ഇവര്‍ക്ക് അമിതമായ രീതിയില്‍ രോമവളര്‍ച്ച കാണപ്പെടും. ഇതിനാല്‍ അമിത രോമവളര്‍ച്ചയുണ്ടെന്ന് തോന്നിയാല്‍ സ്‌കാന്‍ ചെയ്ത് യഥാര്‍ഥ കാരണം കണ്ടത്തേണ്ടത് അത്യാവശ്യമാണ്.
സ്തനരോമങ്ങള്‍ നീക്കം ചെയ്യാന്‍ പല തരത്തിലുള്ള ലേപനങ്ങളും വാക്‌സിങ്ങും ബ്ലീച്ചിംഗും ഇന്ന് ലഭ്യമാണെങ്കിലും വയൊന്നും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.