തൃശൂരിൽ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു; തല വേർപ്പെട്ട നിലയില്‍ മൃതദേഹം

തൃശൂരിൽ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു; തല വേർപ്പെട്ട നിലയില്‍ മൃതദേഹം

Leopard killed , Leopard , killed , boy , police , hospital , death , അഷ്റഫ് അലി , സെബി , സെയ്ദുള്ള , പുലി , പുലി കടിച്ചു , മൃതദേഹം , അടുക്കള , തൃശൂർ വാൽപ്പാറ
തൃശൂർ| jibin| Last Modified വെള്ളി, 9 ഫെബ്രുവരി 2018 (11:34 IST)
തൃശൂരിൽ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. നടുമല എസ്റ്റേറ്റിലാണ് സംഭവം. തോട്ടം തൊഴിലാളിയായ അഷ്റഫ് അലിയുടെയും സെബിയുടെയും മകൻ സെയ്ദുള്ളയാണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കുട്ടിയെ പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി 8.30 ഓടെയാണ് കാടിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. തല വേർപ്പെട്ട നിലയിലായിരുന്നു മൃതദേഹം.

വീടിന്റെ വാതിലില്‍ നില്‍ക്കുന്ന കുട്ടിയെ പുലി പിടിച്ചത്. കുട്ടിയെ കുളിപ്പിച്ച ശേഷം അമ്മ അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു പുലിയുടെ ആക്രമണം. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ആയുധമായെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

രണ്ടര മണിക്കൂർ തിരച്ചിലിനൊടുവിലാണ് മൃതദേഹം തേയിലത്തോട്ടത്തിന് സമീപത്തുള്ള കാട്ടില്‍ നിന്നും ലഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :