നാരങ്ങവെള്ളം കൊണ്ട് നൂറുണ്ട് ഗുണങ്ങൾ!

നാരങ്ങാവെള്ളം അത്ര ചില്ലറക്കാരനല്ല!

aparna| Last Modified വ്യാഴം, 8 ഫെബ്രുവരി 2018 (12:55 IST)
വെള്ളം കുടിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങ വെള്ളം. ചിലർക്ക് ഉപ്പിട്ടതാകാം, മറ്റുചിലർക്ക് മധുരമാകാം. എന്നിരുന്നാലും നാരാങ്ങാവെള്ളത്തെ ഒരു ദാഹശമിനി ആയി കാണുന്നവർ തന്നെയാണ് ബഹുഭൂരിപക്ഷവും. എന്നാല്‍ നാരങ്ങ വെള്ളത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാം ആണെന്ന് പലര്‍ക്കുമറിയില്ല.

നാരങ്ങ വെള്ളം പതിവാക്കിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. വൈറ്റമിന്‍ സി, ബി എന്നിവയ്‌ക്കൊപ്പം പൊട്ടാസ്യം, കാല്‍ഷ്യം, അയണ്‍ മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ നാരങ്ങ വെള്ളം തടി കുറയുന്നതിനും
രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഭക്ഷണം കഴിക്കുന്നതിന് പത്തു മിനിറ്റ്‌ മുമ്പ്‌ നാരങ്ങാവെള്ളം കുടിച്ചാല്‍ അസിഡിറ്റി അനുഭവപ്പെടുന്നത്‌ ഒഴിവാക്കാം.

ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാനും നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും. ദിവസവും ഈ ശീലം തുടരുന്നത് പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാന്‍ സഹായിക്കും. അമിത വണ്ണം അകറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് വെറും വയറ്റില്‍ രാവിലെ കഴിക്കുന്നത് ശീലമാക്കണം.

സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട്, വായിലെ ബാക്ടീരിയകള്‍ എന്നിവയെ തടയാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും നാരങ്ങയുടെ ഉപയോഗം കൊണ്ട് സാധ്യമാകും. ചര്‍മ്മം സുന്ദരമാക്കാനും മൃദുലമാക്കാനും ഇത് സഹായിക്കും. കൂടാതെ ഭക്ഷണത്തിന്‌ പത്തു മിനിറ്റ്‌ മുമ്പ്‌ നാരങ്ങ വെള്ളം കുടിച്ചാല്‍ അസിഡിറ്റി അനുഭവപ്പെടുന്നത്‌ ഒഴിവാക്കാം.

ശരീരത്തിലെ വിഷം കളയാന്‍ ഇത്രയും പറ്റിയ പാനീയം വേറെ ഇല്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം കുറയ്‌ക്കുന്നതിന്, തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥി, ലസിക ഗ്രന്ഥി തുടങ്ങിയവയെ അണുവിമുക്തമാക്കാന്‍, എല്ലുകള്‍ക്ക് ബലം നല്‍കാനും നാരങ്ങ വെള്ളം സഹായിക്കും.

നാരങ്ങയില്‍ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തിന്റെ പ്രായം തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും. കൂടാതെ പല്ലുവേദനയും ദന്തരോഗങ്ങളും ചെറുക്കാന്‍ ഇത് ഒരു പരിധി വരെ സഹായിക്കുകയും ചെയ്യും. നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നുണ്ട്. കൂടാതെ ചര്‍മ്മത്തില്‍ ചുളിവുകള്‍ ഇല്ലാതാകുന്നതോടെ യുവത്വം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തില്‍ സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് നാരങ്ങാവെള്ളം. നീര്‍ക്കെട്ടിനു കാരണമായ യൂറിക് ആസിഡിനെ പുറത്തു കളയുകയാണ് നാരങ്ങാ വെള്ളം ചെയ്യുന്നത്. അതുപോലെ മാനസിക പിരിമുറുക്കം കൂടുതല്‍ അനുഭവിയ്ക്കുന്ന സമയങ്ങളില്‍ അല്‍പം നാരങ്ങ വെള്ളം കുടിക്കുന്നത് പിരിമുറുക്കം ഒഴിവാക്കാന്‍ സഹായകമാണ്.

നാരങ്ങ ഒരു സീറോ കാലറി ഡ്രിങ്ക് ആണ്. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ നിര്‍വീര്യമാക്കുന്നതിനു സഹായിക്കും. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള അധിക ചേരുവയോ പ്രിസര്‍വേറ്റീവുകളോ ഇതില്‍ ഇല്ലാത്തതിനാല്‍ത്തന്നെ ശരീരത്തെ ആരോഗ്യദായകമാക്കാനും ഉത്തമമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

കണ്ണുകള്‍ നിങ്ങളുടെ രോഗം വെളിപ്പെടുത്തും! ഇക്കാര്യങ്ങള്‍ ...

കണ്ണുകള്‍ നിങ്ങളുടെ രോഗം വെളിപ്പെടുത്തും! ഇക്കാര്യങ്ങള്‍ അറിയണം
നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളുടെയും വ്യക്തമായ സൂചനകള്‍ കണ്ണുകള്‍ ...

'തണ്ണിമത്തനില്‍ ചുവന്ന നിറം കുത്തിവയ്ക്കുന്നു'; യാഥാര്‍ഥ്യം ...

'തണ്ണിമത്തനില്‍ ചുവന്ന നിറം കുത്തിവയ്ക്കുന്നു'; യാഥാര്‍ഥ്യം ഇതാണ്
തണ്ണിമത്തനില്‍ നിറം കുത്തിവെയ്ക്കാനാകുമെന്നത് മണ്ടത്തരമാണ്

ക്ലോസറ്റ് ലിഡ് കൈ കൊണ്ടാണോ തുറക്കുന്നത്? വേണം ശുചിത്വം

ക്ലോസറ്റ് ലിഡ് കൈ കൊണ്ടാണോ തുറക്കുന്നത്? വേണം ശുചിത്വം
ടോയ്‌ലറ്റില്‍ എപ്പോഴും ടിഷ്യു പേപ്പര്‍ സൂക്ഷിക്കുക

രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, ഭാരം ...

രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, ഭാരം കൂടുന്നത് അറിയാനും സാധിക്കില്ല
ബോഡി മാസ് ഇന്‍ഡസ് കണക്കാക്കിയാണ് ഒരാള്‍ക്ക് ഭാരം കൂടുതലാണോ കുറവാണോയെന്ന് കണക്കാക്കുന്നത്

അള്‍സര്‍ ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്, പ്രതിരോധിക്കേണ്ടത് ...

അള്‍സര്‍ ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്, പ്രതിരോധിക്കേണ്ടത് ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിന് അത്യാവശ്യം
അള്‍സര്‍ ഉണ്ടാകുന്നത് എച്ച് പൈലോറി എന്ന ബാക്ടീരിയമൂലമുള്ള ഇന്‍ഫക്ഷന്‍ കൊണ്ടാണ്.