ശ്രീനു എസ്|
Last Modified ശനി, 26 ഡിസംബര്‍ 2020 (20:43 IST)
നമ്മുടെ വീട്ടുപരിസരത്തും തൊടിയിലും ഒക്കെ ധാരാളമായി കാണപ്പെടുന്ന ഒന്നാണ് പപ്പായ. എന്നാല്‍ നമ്മളില്‍ പലര്‍ക്കും തന്നെ ഇതിന്റെ ഗുണങ്ങളെ പറ്റി അറിയില്ല അതുകൊണ്ടു തന്നെ പപ്പായക്ക് അത്ര വലിയ പ്രാധാന്യവും നാം കൊടുക്കാരില്ല. രുചികരവും വളരെയധികം പോഷകഗുണങ്ങളും അടങ്ങിയ ഒരു ഫലമാണ് പപ്പായ.
പപ്പായയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട് ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ പപ്പായയില്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കെതിരെയുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. നല്ല ആരോഗ്യമുള്ള ഹൃദയത്തിനുവേണ്ടി പപ്പായ കഴിക്കുന്നത് നല്ലതാണ്. ത്വക്കിനുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും പപ്പായ ഒരു പരിഹാരമാണ്. നാം അധികം പ്രാധാന്യം നല്‍കാതെ പോകുന്ന പല ഫലങ്ങളും നല്ല ആരോഗ്യം നല്‍കുന്നവയാണ്. അധികം പരിചരണങ്ങളുടെ ഒന്നും ആവശ്യം ഇല്ലാത്ത പഴവര്‍ഗ്ഗമായതിനാല്‍ തന്നെ കീടനാശിനികളുടെയോ മറ്റു രാസവസ്തുക്കളുടെയോ ഭയം ഇല്ലാതെ വിശ്വസിച്ച് കഴിക്കാവുന്ന ഒന്നുകൂടെയാണ് പപ്പായ.