ഒരുപാട് നേരം കമ്പ്യൂട്ടറില്‍ ജോലിചെയ്യുന്നവരാണോ?, ശ്രദ്ധിക്കാം കണ്ണുകളുടെ ആരോഗ്യം

ശ്രീനു എസ്| Last Modified ശനി, 26 ഡിസം‌ബര്‍ 2020 (18:57 IST)
ഒരുപാട് നേരം കമ്പ്യൂട്ടറില്‍ ജോലിചെയ്യുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് കണ്ണുകള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍. തുടര്‍ച്ചയായി ഒരുപാട് നേരം കമ്പ്യൂട്ടര്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നോക്കുന്നത് നമ്മുടെ കണ്ണുകളിലെ മസിലുകളെയാണ് ബാധിക്കുന്നത്. ഇതിന്റെ ഫലമായി കണ്ണുകള്‍ വരണ്ടതായി മാറുകയും കാഴ്ചകള്‍ മങ്ങിതുടങ്ങുകയും ഇടയ്ക്കിടയ്ക്ക് തലവേദന എന്നിവ ഉണ്ടാകുന്നു.


ഒരുപരിധി വരെ ഈ പ്രശനങ്ങള്‍ ഇല്ലാതാക്കാനുള്ള മുന്‍കരുതലുകള്‍ സ്വയം എടുക്കാവുന്നതാണ്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശരിയായ അകലം പാലിക്കുക,പ്രകാശം ഒരുപാട് കൂടിയതോ കുറഞ്ഞതോ ആയ ചുറ്റുപാടില്‍ ഇരുന്ന് കമ്പ്യൂട്ടര്‍ ഉപയോഗിക്കാതിരിയ്ക്കുക,അക്ഷരങ്ങളുടെ വലുപ്പം ആയാസപ്പെട്ട അല്ലാതെ വായിക്കാന്‍ പറ്റുന്ന രീതിയില്‍ ക്രമീകരിക്കുക,ഇടയ്ക്ക് കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക, കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ നിവര്‍ന്ന് കാലുകള്‍ നിലത്തുവച്ച് ഇരിക്കുക എന്നിവയിലൂടെ കണ്ണുകളെ സംരക്ഷിക്കാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :