അനുബന്ധ വാര്‍ത്തകള്‍
- വിളര്‍ച്ചക്കെതിരെ കരുതല്‍ വേണം: ലക്ഷണങ്ങള്‍, പരിഹാരങ്ങള്‍ ഇവയാണ്
- നെഞ്ചിലും തൊണ്ടയിലും എരിച്ചിലാണോ; 30ശതമാനത്തോളം പേരിലും കാണുന്ന ഈ പ്രശ്നത്തിന് പരിഹാരം ഇതാ
- ദുഃഖം മാറാന്‍ കുടലിന്റെ ആരോഗ്യം നിലനിര്‍ത്തിയാല്‍ മതി!
- വേനല്‍ക്കാലം വരുന്നു; ഭക്ഷണങ്ങളില്‍ തീര്‍ച്ചയായും മാറ്റം വരുത്തണം
- വേനല്‍ച്ചൂട് തുടങ്ങി; അഗ്നബാധയുണ്ടാകാന് സാധ്യത, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ആരോഗ്യ ഗുണങ്ങള്‍ നിരവധി, ചോക്‌ളേറ്റ് എത്ര അളവില്‍ കഴിക്കണം?
ദിവസവും ഒന്നോ രണ്ടോ ഔണ്‍സ് ഡാര്‍ക്ക് ചോക്‌ളേറ്റ് കഴിക്കുന്നത് തന്നെ ഇതിന്റെ മുഴുവന്‍ ആരോഗ്യ ഗുണവും ലഭിക്കാന്‍ പര്യാപ്തമാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് അമിത ഭാരം ഉണ്ടാകാനും ഫാറ്റും കലോറിയും കൂടാനും കാരണമാകും.
ഒരു ഔണ്‍സ് ഡാര്‍ക്ക് ചോക്‌ളേറ്റില്‍ 70മുതല്‍ 85ശതമാനംവരെ കൊക്കോ പദാര്‍ത്ഥങ്ങളാണ് അടങ്ങിയിരിക്കുന്നത്. കലോറി 170ആണ്. കൂടാതെ രണ്ടു ഗ്രാം പ്രോട്ടീനും 12ഗ്രാം ഫാറ്റും അടങ്ങിയിട്ടുണ്ട്. മൂന്നുഗ്രാം ഫൈബറും ഏഴുഗ്രാം പഞ്ചസാരയും അടങ്ങിയിട്ടു
ഡാര്‍ക്ക് ചോക്‌ളേറ്റ് കഴിക്കുന്നത് ഡിപ്രഷന്‍ പോലുള്ള മൂഡ് മാറ്റപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ നല്ലതാണ്. ദിവസവും 24ഗ്രാം ഡാര്‍ക്ക് ചോക്‌ളേറ്റ് കഴിക്കുന്നത് ആളുകളില്‍ ആന്റിഡിപ്രസന്റ് കഴിക്കുന്നതിന്റെ ഗുണം ഉണ്ടാക്കും. പ്രമേഹം, അമിത ഭാരം എന്നിവയ്‌ക്കെതിരെ പോരാടുന്നതാണ് ഡാര്‍ക്ക് ചോക്‌ളേറ്റ്. ഇതിലടങ്ങിയിരിക്കുന്ന മോണോ അണ്‍സച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ശരീരത്തിന്റെ മെറ്റബോളിസത്തെ വര്‍ധിപ്പിക്കുന്നു. ഇത് കലോറികളെ എരിച്ചുകളയാന്‍ സഹായിക്കും.
അടുത്ത ലേഖനം