jibin|
Last Updated:
ഞായര്‍, 1 ഏപ്രില്‍ 2018 (15:52 IST)
പലതരത്തിലുള്ള കറികള്‍ക്ക് രുചി പകരാന്‍ ചെറിയ ഉള്ളി അഥവാ ചുവന്നുള്ളി ഉപയോഗിക്കുമെങ്കിലും ഇതിന്റെ ഗുണങ്ങളെ കുറിച്ച് ആര്‍ക്കും തിരിച്ചറിവില്ല. ഇന്നത്തെ ജീവിത രീതിയില്‍ ചുവന്നുള്ളി പലതരം രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനൊപ്പം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ ശമനത്തിനും പരിഹാരവുമാണ്.
ധാരാളം വിറ്റാമിനുകള്‍, പ്രോട്ടീൻ, സൾഫർ എന്നിവ അടങ്ങിയിരിക്കുന്ന ചുവന്നുള്ളി വിളർച്ച അകറ്റുകയും രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യും.
വാതസംബന്ധമായ വേദന മാറ്റാൻ ചുവന്നുള്ളി നീരും കടുകെണ്ണയും യോജിപ്പിച്ച് പുരട്ടുന്നത് നല്ലതാണ്. ചുവന്നുള്ളിക്കൊപ്പം ഇഞ്ചിനീര്, തേൻ എന്നിവ ചേർത്ത് കഴിച്ചാൽ പനി, ചുമ, കഫക്കെട്ട് എന്നിവ പമ്പകടക്കും. അൽപ്പം ഉപ്പുചേർത്ത് ചുവന്നുള്ളി കഴിച്ചാൽ ശരീരത്തിന്റെ വേദനകൾക്ക് ആശ്വാസം ലഭിക്കും.