കുട്ടികള്‍ക്ക് മത്സ്യം നിര്‍ബന്ധമായും നല്‍കണമെന്ന് പറയുന്നത് ഇക്കാരണങ്ങളാല്‍

കുട്ടികള്‍ക്ക് മത്സ്യം നിര്‍ബന്ധമായും നല്‍കണമെന്ന് പറയുന്നത് ഇക്കാരണങ്ങളാല്‍

 Health , Health Benefits , Fish , food , മീന്‍ വിഭവങ്ങള്‍ , മീന്‍ , ആരോഗ്യം , ഭക്ഷണം , ആഹാരം , മീന്‍ കറി , മീന്‍ പൊരിച്ചത് , മീന്‍ വറുത്തത് , ചിക്കനും മീനും
jibin| Last Updated: വെള്ളി, 23 മാര്‍ച്ച് 2018 (14:46 IST)
രോ​ഗ​പ്ര​തി​രോധ ശേ​ഷി വർ​ദ്ധി​പ്പി​ച്ച് ആരോഗ്യം പകരാന്‍ ഉത്തമമായ ഒന്നാണ് മ​ത്സ്യം. മീന്‍ വിഭവങ്ങള്‍ നി​ത്യ​വും ഭ​ക്ഷ​ണ​ത്തിൽ ഉൾ​പ്പെ​ടു​ത്തു​ന്ന​തു​കൊ​ണ്ട് ഗു​ണ​ങ്ങൾ ധാരാളമുണ്ടെങ്കിലും ഇക്കാര്യങ്ങള്‍ തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കുന്നില്ല.

കുട്ടികള്‍ മത്സ്യം കഴിക്കുന്നത് അവരുടെ ശാരീരിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ശാരീരികമായ കരുത്ത് ലഭിക്കാനും കാരണമാകും. വി​റ്റാ​മി​ൻ ഡി ധാ​രാ​ളം അടങ്ങിയിരിക്കുന്ന മത്സ്യം രോ​ഗ​പ്ര​തി​രോധ ശേ​ഷി കൂട്ടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഉ​യർ​ന്ന അ​ള​വിൽ വി​റ്റാ​മി​നു​കളും ധാതുക്കളും അടങ്ങിയിരിക്കുന്ന മത്സ്യത്തിന് ഹൃ​ദ​യാ​ഘാത സാധ്യത കുറച്ച് ഹൃ​ദ​യാ​രോ​ഗ്യം കൂട്ടാന്‍ സഹായിക്കും.

കൂടുതല്‍ മീന്‍ കഴിക്കുന്ന കുട്ടികള്‍ക്ക് ഉറക്കക്കുറവ് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.
മത്സ്യങ്ങളിലെ ഒമേഗാ-3 യും ഫാറ്റി ആസിഡും ബുദ്ധി മെച്ചപ്പെടുത്തുന്നതിനൊപ്പം പെരുമാറ്റ വൈകല്യങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന്
പെന്‍സില്‍ വാനിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :