രക്തസമ്മർദം കുറയ്‌ക്കാന്‍ മുട്ടയുടെ വെള്ള ഉത്തമം

രക്തസമ്മർദം കുറയ്‌ക്കാന്‍ മുട്ടയുടെ വെള്ള ഉത്തമം

 egg white , health benefits , health , food , egg , കൊളസ്ട്രോൾ , മാംസ്യം , മുട്ട , മുട്ടയുടെ വെള്ള , റൈബോഫ്ലേവിൻ
jibin| Last Updated: ശനി, 24 ഫെബ്രുവരി 2018 (15:38 IST)
ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്ന ആശങ്കയില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. മുട്ടയുടെ മഞ്ഞക്കുരു കൂട്ടുമെന്ന ധാരണയാണ് എല്ലാവരെയും ഭയപ്പെടുത്തുന്നത്. ഇത് പേടിച്ച് പോലും ഉപേക്ഷിക്കുന്നവര്‍ ധാരാളമാണ്.

മുട്ടയുടെ വെള്ളയുടെ ഗുണങ്ങള്‍ തിരിച്ചറിയാതെയാണ് പലരും ഈ തീരുമാനത്തിലേക്ക് എത്തുന്നത്. കൊളസ്ട്രോൾ കൂടുതലുഉള്ളവർക്ക് ധൈര്യമായി കഴിക്കാവുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ടയുടെ വെള്ള.

കൊഴുപ്പു കുറഞ്ഞ മാംസ്യം (Protein) അടങ്ങിയ മുട്ടയുടെ വെള്ള പേശികളുടെ കരുത്തിനും ആരോഗ്യം വര്‍ദ്ധിക്കാനും ഉത്തമമാണ്. മുട്ടയുടെ വെള്ളയിൽ ജീവകങ്ങളായ എ , ബി–12, ഡി ഇവ അടങ്ങിയിട്ടുണ്ട്. ജീവകം ബി 2 എന്നറിയപ്പെടുന്ന മുട്ട വെള്ളയിൽ ഉണ്ട്.

ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ധാതുവാണ് പൊട്ടാസ്യം. വിശപ്പിനെ നിയന്ത്രിക്കാനും മുട്ടയുടെ വെള്ളയിലുള്ള കൊഴുപ്പു കുറഞ്ഞ മാംസ്യം സഹായിക്കുന്നു. വെള്ളയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം കുറയ്‌ക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :