മത്തി കഴിയ്ക്കുന്നതും ബുദ്ധിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഇക്കാര്യങ്ങൾ അറിയൂ !

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 1 ഒക്‌ടോബര്‍ 2020 (16:29 IST)
മലയാളികൾക്ക് പ്രിയപ്പെട്ട മത്സ്യമാണ് മത്തി. ചാള എന്നാണ് കേരളത്തിന്റെ തെക്കുഭാഗത്തേക്ക് മത്തി അറിയപ്പെടുന്നത്. സ്വാദിഷ്ടവും ആരോഗ്യ ദായകവുമായ ഒരു മത്സ്യമാണ് മത്തി. ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഉത്തമമാണ് മത്തി.

മത്തി തലച്ചോറിന്റെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും. മത്തിയിൽ ക്യാത്സ്യത്തിന്റെ അളവ് വളരെ കൂടുതലാണ് ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും. ധാരാളം പ്രോട്ടീനും മത്തിയിൽ അടങ്ങിയിരിക്കുന്നു. മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡാണ് ഹൃദയത്തിന് സംരക്ഷന കവജം ഒരുക്കുന്നത്. ചർമ്മത്തിൽ ഉവത്വം നിലനിർത്താനും ഇത് സഹായിയ്ക്കും.

രക്തസമ്മർദ്ദത്തെ ക്രിത്യമായ അളവിൽ നിലനിർത്താനുള്ള കഴിവ് ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. മത്തി കഴിക്കുന്നതിലൂടെ ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെഅളവും വർധിക്കും. മത്തി കറിവെച്ചും വറുത്തും പൊള്ളിച്ചുമെല്ലാം നമ്മുടെ നാട്ടിൽ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. കപ്പയും മത്തിക്കറിയും മലയളികൾക്ക് ഏറെ പ്രിയപ്പെട്ട ആഹാ‍രമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :