'എത്രത്തോളം വേദനിയ്ക്കും എന്ന് എനിയ്ക്കറിയാം'; സഞ്ജുവിന്റെ അവിസ്മരണീയ ക്യാച്ചിനെ കുറിച്ച് സച്ചിൻ, വീഡിയോ !

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 1 ഒക്‌ടോബര്‍ 2020 (12:53 IST)
രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തില്‍ സാഹസികമായി ക്യാച്ചെടുത്ത് നിലത്ത് അതലയടിച്ചുവീണ സഞ്ജുവിനെ നമ്മൾ കണ്ടു, ഇപ്പോഴിതാ ആ വേദന എത്രത്തോളമായിരിയ്ക്കും എന്ന് തനിയ്ക്ക് മനസിലാക്കാൻ സാധിയ്ക്കും എന്ന് വ്യക്തമാക്കിയിരിയ്ക്കുകയാണ് സാക്ഷാൻ സച്ചിൻ ടെൻഡുൽക്കർ. സമാനമായ തന്റെ അനുഭവം വെളിപ്പെടുത്തിക്കൊണ്ട് ട്വിറ്ററിലൂടെയാണ് സച്ചിൻ സഞ്ജുവിന് അഭിനന്ദവുമായി രംഗത്തെത്തിയത്.

മത്സരത്തിലെ 18ആം ഓവറിലായിരുന്നു സംഭവം. ഓവറിലെ അവസാന പന്തില്‍ ടോം കറനെ ബൗണ്ടറി പായിക്കാനുള്ള ശ്രമം സഞ്ജു പിന്നിലേയ്ക്ക് ആഞ്ഞ് ഉയർന്നുപൊങ്ങി കയ്യിലൊതുക്കി. എന്നാൽ ക്യാച്ച് കൈപ്പിടിയിലൊതുക്കിയ സഞ്ജു ലാൻഡ് ചെയ്തപ്പോൽ തല ഗ്രണ്ടിൽ ഇടിയ്ക്കുകയായിരുന്നു. ഒയിന്‍ മോര്‍ഗനൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കുന്നതിനിടെ കമ്മിൻസിനെ സഞ്ജു മടക്കിയയച്ചു.

സഞ്ജുവിന്റെ ക്യാച്ചിന് പിന്നാലെയാണ് സച്ചിൻ ട്വീറ്റുമായി രംഗത്തെത്തിയത്. 'സഞ്ജുവിന്റെ ഒരു ബ്രില്ല്യന്റ് ക്യാച്ച്. ഗ്രണ്ടിൽ ഇങ്ങനെ തലയിടിയ്ക്കുമ്പോൾ എത്രത്തോളം വേദനിയ്ക്കും എന്ന് എനിയ്ക്കറിയാം, 1992ലെ ലോകകപ്പിൽ വെസ്റ്റിഡീസിനെതിരായ നമ്മൂടെ മത്സരത്തിൽ ഒരു ക്യാച്ചെടുത്തപ്പോൾ ഞാൻ അത് അനുഭവിച്ചതാണ്.' സച്ചിൻ ട്വിറ്ററിൽ കുറിച്ചു.' ഫില്‍ സിമ്മണ്‍സിനെതിരെയായിരുന്നു സച്ചിന്റെ അന്നത്തെ ക്യാച്ച്. സച്ചിന്റെ 1992ലെ ക്യച്ചും സഞ്ജുവിന്റെ ക്യാച്ചും ചേർത്തുവച്ചുള്ള വീഡിയോകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :