Last Modified വ്യാഴം, 7 മാര്‍ച്ച് 2019 (17:28 IST)
മക്കൾ സെൽവം വിജയ് സേതേപതി എന്നാൽ സിനിമാ രംഗത്തെ ലാളിത്യത്തിന്റെ അവസാന വാക്കാണ് എന്ന് പറയാം. സഹതാരങ്ങളോടും ആരാധകരോടും ഉള്ള അദ്ദേഹത്തിന്റെ പെരുമറ്റം എപ്പോഴും സാമൂഹ്യ മധ്യമമങ്ങളിൽ വലിയ ചർച്ചയാകാറുള്ളതാണ്. മറ്റു അഭിനയതാക്കളെ ഏറെ ആദരവോടെ കാണുന്ന നടനാണ്
വിജയ് സേതുപതി
ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദെരാബാദിലെ റാമൂജി ഫിലിം സിറ്റിയിലാണ് വിജയ് സേതുപതി ഇപ്പോൾ ഉള്ളത്. തൊട്ടടുത്ത സെറ്റിൽ മോഹൻലാൽ ഉണ്ട് എന്നറിഞ്ഞ വിജയ് സേതുപതി മോഹൻ ലാലിന്റെ അഭിനയം നേരിട്ട് കാണുന്നതിനായി
മരക്കാർ സിനിമയുടെ സെറ്റിലെത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ച.
മോഹൻലാൽ ഫിലിം സിറ്റിയിൽ ഉണ്ടെന്ന് മരക്കാർ സിനിമയുടെ പ്രൊഡക്ഷൻ കട്രോളർ സിദ്ദു പറഞ്ഞാണ് വിജയ് സേതുപതി അറിയുന്നത്. എനക്ക് ഉടനെ അവരെ പാത്താകണം നാൻ അവരുടെ പെരിയ ഫാൻ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി.
മോഹൻലാൽ ഇപ്പോ ഫ്രീയാണ് നമുക്ക് ക്യാരവാനിൽ ചെന്ന് കണാം എന്ന് പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പറഞ്ഞു. എന്നാൽ വിജയ് സേതുപതിക്ക് കാണേണ്ടിയിരുന്നത് മോഹൻ ലാൽ അഭിനയിക്കുന്നതായിരുന്നു. സെറ്റിലെത്തി മോഹൻലാൽ അഭിനയിക്കുന്നത് പ്രിയദർശനോടൊപ്പം ഇരുന്ന് കണ്ട ശേഷമാണ് വിജയ് സേതുപതി മടങ്ങിയത്.