സൂപ്പർ മാർക്കറ്റുകൾക്ക് എന്തുകൊണ്ട് ലുലു എന്ന് പേരിട്ടു ? യൂസഫലിക്ക് പറയാനുണ്ട് ഒരു കഥ !

Last Modified വ്യാഴം, 7 മാര്‍ച്ച് 2019 (17:00 IST)
എം എ യൂസഫലി എന്ന പെര് മലയളികൾക്ക് എപ്പോഴും അഭിമാനം ഉണർത്തുന്നതാണ്. അറബി നാട്ടിൽ ചെന്ന് സ്വയം അധ്വാനത്തിന്റെ ഭാഗമായി ഒരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത വ്യക്തിയാണ് യൂസുഫലി. ഇപ്പോഴിതാ തന്റെ സംരംഭങ്ങൾക്ക് ലുലു എന്ന് പേര് നൽകാൻ കാരണം എന്ത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യൂസുഫലി.

യു എ ഇയിൽ യുദ്ധം നാശം വിതക്കുന്ന സമയത്താണ് അദ്യ സംരംഭം യൂസഫലി തുടങ്ങുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് യു എ ഇ രാഷ്ട്രപിതാവ് ഷെയിഹ് സയ്യിദിന്റെ കൊട്ടാരത്തിലേക്ക് യൂസുഫലിയെ വിളിപ്പിക്കുന്നത്. തെല്ലൊരു പരിഭ്രമത്തോടെ കൊട്ടാരത്തിലെത്തി. യുദ്ധം നാശ വിതകുമ്പോൽ എല്ലാവരും നാടുവിടുകയാണ്. ഈ സമയത്ത് എന്തൊകൊണ്ടാണ് ഇവിടെ സൂപ്പർ മാർക്കറ്റ് തുടങ്ങുന്നത് എന്ന് സയിദ് യൂസഫലിയോട് ആരാഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ദാനശീലനായ അങ്ങ് ഈ രാജ്യത്തിന്റെ ഭരണാധികാരിയായിരിക്കുന്നതിനാൽ ഈ രാജ്യത്തിന് അപകടം ഒന്നും സംഭവിക്കില്ല എന്ന് യൂസുഫലി മറുപടി നൽകി.ഇതോടെ ഭരണാധികാരിയും യൂസുഫലിയും തമ്മിൽ വലിയ ഒരു സൌഹൃദം തുടങ്ങുകയായി. ലു ലു എന്നാൽ മുത്ത് എന്നാണ് അർത്ഥം. മുത്തുകളും പേരിലാണ് മുൻപ് അറേബ്യ അറിയപ്പെട്ടിരുന്നത് എന്നതിനാലാണ് സംരംഭങ്ങൾക്ക് ലുലു എന്ന് പേര് നൽകാൻ കാരണം എന്ന് യൂസുഫലി പറയുന്നു.

യുദ്ധകാലത്ത് കോൾഡ് സ്റ്റോറേജ് ഉൾപ്പടെയുള്ള സൌകര്യങ്ങളോടെയാണ് ലുലു സൂപ്പർ മർക്കറ്റുകൾ ആരംഭിഭിച്ചത്. ആ സമയത്തേക്ക് സ്റ്റോർ ചെയ്ത സാധനങ്ങൾ വളരെ വേഗം വിറ്റുപോയി. യുദ്ധകാലത്ത് ആളുകൾക്ക് ആവശ്യ സാധനങ്ങൾ ലഭ്യമാക്കിയതോടെ ഭരണാധികാരിയും സന്തുഷ്ടനായി ഇത് ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കി. പിന്നീടങ്ങോട്ട് യൂസുഫലിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :