വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2020 (15:41 IST)
ഭക്ഷണ വിഭവങ്ങൾക്ക് മണവും സ്വാദും നൽകുന്നതിനു വേണ്ടിയും ആയുർവേദ ഔഷധങ്ങളുടെ നിർമ്മാണത്തിനുമെല്ലാം ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഉലുവ. പ്രമേഹത്തിനുള്ള ഫലപ്രദമായ ഒരു ഔഷധമാണ് ഉലുവ. മാത്രമല്ല, രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ളിസറൈഡ് ഇവയുടെ അളവ് കുറയ്ക്കാനും ഉലുവ സഹായിക്കും.
നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയവയ്ക്കും പ്രതിവിധിയായി ഉലുവ ഉപയോഗിക്കാം. ഉലുവാപ്പൊടി വെള്ളത്തിൽ കലർത്തി ആഹാരത്തിന് മുൻപ് കഴിക്കുന്നതാണ് ഉചിതം. മലബന്ധം തടയുന്നതിനും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഉലുവ ഉത്തമമാണ്. ക്യാൻസർ തടയുന്നതിനു സഹായകമായ ഘടകം ഉലുവയിൽ ഉള്ളതായി പഠനങ്ങൾ പറയുന്നു. മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനെതിരെ പോരാടുന്നതിനും ഉലുവ സഹായകമാകും. ഉലുവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ മുടിവളരാൻ സഹായിക്കും.