ബാഴ്‌സലോണ വിടാനുള്ള തീരുമാനത്തില്‍ ഉറച്ച്തന്നെ മെസി

ശ്രീനു എസ്| Last Updated: തിങ്കള്‍, 31 ഓഗസ്റ്റ് 2020 (12:48 IST)
ബാഴ്സലോണ വിടാനുള്ള തീരുമാനത്തില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി പിന്മാറില്ലെന്ന് ഉറപ്പായി. പ്രീ സീസണിന് മുന്നോടിയായുള്ള കൊറോണ പരിശോധനയ്ക്ക് മെസി ക്ലബില്‍ എത്തിയിട്ടില്ല. കൂടാതെ ഇന്ന് തുടങ്ങുന്ന പരിശീലന ക്യാമ്ബില്‍ നിന്നും മെസി വിട്ടു നില്‍ക്കുമെന്നാണ് സൂചന.

ബാഴ്സയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ലൂയി സുവാരസ്, ഇവാന്‍ റാകിടിച്ച്, ആര്‍തുറോ വിഡാല്‍, സാമുവല്‍ ഉംറ്റിറ്റി എന്നിവര്‍ അടക്കമുള്ള കളിക്കാര്‍ കൊറോണ പരിശോധനയ്ക്ക് ഹാജരായി. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്റെ ശക്ഷിണത്തില്‍ ബാഴസ ഇന്ന് പരിശീലനം ആരംഭിക്കും. ക്ലബ്ബിന്റെ പരിശീലന കേന്ദ്രത്തില്‍ ഇന്നലെ നടന്ന കൊറോണ പരിശോധനയില്‍ മെസി ഒഴിച്ചുള്ള കളിക്കാര്‍ പങ്കെടുത്തതായി ബാഴ്സ അധികൃതര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :