കുഞ്ഞ് ജനിക്കുന്നില്ലേ ? കാരണം പുരുഷന്റെ ഈ ഭക്ഷണശീലങ്ങളാകാം !

സുമീഷ് ടി ഉണ്ണീൻ| Last Updated: ശനി, 24 നവം‌ബര്‍ 2018 (15:30 IST)
കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധയില്ലെങ്കിൽ സമ്മളുടെ ശരീരത്തിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് നമ്മൾക്ക് മനസിലാവില്ല. സ്ത്രീകളിലെ പ്രത്യുൽ‌പാദന ശേഷിയെ ഇല്ലാതാക്കും എന്നതിനാൽ ചില ഭക്ഷണങ്ങൾ സ്ത്രീകൾ കഴിക്കരുതെന്ന് നമ്മൾ ഉപദേശിക്കാറുണ്ട്. എന്നാൽ പുരുഷനും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ചില ആഹാര പദാർത്ഥങ്ങൾ പുരുഷത്വത്തിന് കടുത്ത ഭീഷണി തന്നെയാണ്. ഇതിൽ ഏറ്റവും പ്രധാനിയാണ് നാം ഏറെ ഇഷടപ്പെടുന്ന പ്രോസസ്ഡ് മീറ്റ് വിഭവങ്ങൾ. സ്ത്രീ പുരുഷ ഭേതമന്യേ എല്ലാവർക്കു ഇത് ഇഷ്ടമാണെങ്കിലും പുരുഷന്മരിൽ ഇത് ബീജത്തിന്റെ അളവ് കുറക്കുന്നു എന്നതാണ് വാസ്തവം.


മാംസാഹാരം തന്നെയാണ് കൂടുതൽ വില്ലനാകുന്നത്. പഴക്കം ചെന്ന മാംസാഹാരം ഒരിക്കലും കഴിക്കരുത്. ബർഗർ പോലുള്ള ജങ്ക് ഫുഡുകളിൽ പലപ്പോഴും ഉപയോഗിക്കുന്നത് പഴക്കം ചെന്ന മാംസമാണ്. ഇത് പുരുഷനിലെ ബീജത്തിന്റെ പ്രത്യുൽ‌പാദന ശേഷിയെ കുറക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ടെസ്റ്റോ സ്റ്റിറോൺ എന്ന ഹോർമോണാണ് പുരുഷന്റെ പ്രത്യു‌ൽ‌പാദന ശേഷിയെ
സഹായിക്കുന്ന പ്രധാന ഹോർമോൺ. ഇതിന്റെ അളവ് കുറയുന്നത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കും. അമിതമായ എണ്ണ അടങ്ങിയ ആഹാരം ടെസ്റ്റോ സ്റ്റിറോണിന്റെ അളവ് കുറക്കും. പുരുഷൻ‌മാർ സോയ ഉത്പന്നങ്ങൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പുരുഷൻ‌മാരിലെ വന്ധ്യതക്ക് ഒരു പ്രധാന കാരണമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :