പകൽ മോഷ്ടിക്കാൻ വീട്ടിൽ കയറി, വിലപ്പെട്ടതൊന്നും കിട്ടാത്തതിന്റെ ദേഷ്യത്തിൽ കള്ളൻ വീടിന് തീയിട്ടു

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 24 നവം‌ബര്‍ 2018 (12:50 IST)
വടക്കാഞ്ചേരി: വീട്ടിൽ ആളില്ലെന്ന് തിരിച്ചറിഞ്ഞ് മോഷ്ടിക്കാൻ കയറിയ കള്ളൻ വിലപ്പെട്ടതൊന്നും കിട്ടാത്തതിന്റെ ദേഷ്യം തീർക്കാൻ വീടിന് തീയിട്ടു. ഭാഗികമായി വീട് കത്തി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കുടുംബത്തിനുണ്ടായത്. ഗിരിജ വല്ലഭന്റെ കുന്നം‌കുളം റോഡിലെ വീടാണ് മോഷ്ടാവ് തീയിട്ട് നഷിപ്പിച്ചത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

മകളുടെ ചികിത്സക്കായി പുറത്തുപോയിരിക്കുകയായിരുന്നു ഗിരിജ വല്ലഭനും കുടുംബവും. രണ്ടുമണി വരെ വീടിനു മുൻപിൽ കാവൽക്കാരനും ഉണ്ടായിരുന്നു. ഇയാൾ പോയതിനു ശേഷമാണ് മോഷണശ്രമം നടക്കുന്നത്. വീടിന്റെ പിറകിലെ വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്.

വീടിനുള്ളിലെ അലമാരകൾ അലങ്കോലമാക്കിയ നിലയിലായിരുന്നു. കാര്യമായി ഒന്നും കിട്ടാതെവന്നതോടെ മോഷ്ടാവ് കമ്പ്യൂട്ടറും ടിവിയും ഉൾപ്പടെയുള്ള മുറിയിൽ തീ കൊളുത്തിയതാവാം എന്ന് പൊലീസ് പറയുന്നു. തീ പുറത്തേക്ക് പടരുന്നത് അയൽക്കാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. അടുത്തടുത്തായി വീടുകളുള്ള സ്ഥലത്ത് വീട്ടിൽ നിന്നും തീ പടരുന്നത് വലിയ പരിഭ്രാന്തി പരത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :