പൂർണ ഗർഭിണിയായ എട്ടാംഗ്രേഡ് വിദ്യാർത്ഥിനിയെ 20കാരൻ വെടിവെച്ച് കൊന്നു, കൊലപ്പെടുത്തിയത് പെൺകുട്ടിയുടെ ഉദരത്തിലെ കുഞ്ഞിന്റെ പിതാവെന്ന് സംശയം

സുമീഷ് ടി ഉണ്ണീൻ| Last Updated: ശനി, 24 നവം‌ബര്‍ 2018 (13:16 IST)
ജോർജിയ: പൂർണ ഗർഭിണിയായ പതിനാലുകാരിയെ 20 കാരൻ വെടിവച്ചുകൊലപ്പെടുത്തി. എട്ടാം ഗ്രേഡ് വിദ്യാർത്ഥിനിയായ സോഞ്ജാ സ്റ്റാര്‍ ഹാരിസണും ഉദരത്തിൽ പൂർണ വളർച്ചയെത്തിയ കുഞ്ഞുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.

അറ്റ്ലാന്റയിലെ അപാർട്ട്മെന്റിലെത്തിയ പ്രതി സോളിമാന്‍ ഡിയല്ലോ പെൺകുട്ടിയുടെ തലക്ക് വെടിയുതിർക്കുകയായിരുന്നു. അടുത്തമാസം പ്രസവിക്കാനിരിക്കെയായിരുന്നു പെൺകുട്ടിയുടെ ദാരണാന്ത്യം. സംഭവത്തിൽ പ്രതി സോളിമാന്‍ ഡിയല്ലോയെ പൊലീസ് അറസ്റ്റ് ചെയ്തു.

മറ്റു നിരവധി കേസുകളിലും ഇയാൾ പ്രതിയാണ് എന്ന് പൊലീസ് വ്യക്തമാക്കി. മകളുമായി പ്രതിക്ക് ബന്ധമുള്ളതായി അറിയില്ല എന്നാണ് പെൺകുട്ടിയുടെ അമ്മയുടെ മൊഴി. അതേസമയം. പെൺകുട്ടിയുടെ ഉദരത്തിൽ വളർന്നിരുന്ന കുഞ്ഞിന്റെ അച്ഛൻ ഡിയല്ലോയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ പെൺകുട്ടിയുടെ അമ്മ ഇത് നിഷേധിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :