Sumeesh|
Last Modified വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (20:48 IST)
ഇന്ന് ആളുകൾ ഏറ്റവും കൂടുതൽ നേരിടുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം വളരേയധികം ശ്രദ്ധ ചെലുത്തി നിയന്ത്രിക്കേണ്ട ഒരു അസുഖം കൂടിയാണിത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് ശരീരത്തിലെ ആന്തരിക അവയവങ്ങളെയെല്ലാം തന്നെ ദോഷകരമായി ബാധിക്കും.
പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ അസുഖം ഇപ്പോൾ യുവാക്കളിലും കൌമാരക്കാരിലും എന്തിന് കുട്ടികളിൽ പോലും വരാൻ തുടങ്ങിയിരിക്കുന്നു. ആഹാരത്തിൽ കൃത്യമായ നിയത്രണങ്ങളും ക്രമീകരണങ്ങളും വരുത്തി മാത്രമേ പ്രമേഹത്തെ നിയന്ത്രിക്കാനാകു. ഇതിനായി ആഹാര രീതിയെ പൂർണമായി തന്നെ ഉടച്ചുവാർക്കേണ്ടി വരും.
പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും ഉത്തമമ്മായ ഭക്ഷണമാണ്. തവിടുകളയാത്ത ഓട്സ്. രക്തത്തിലെ അമിതമായ പഞ്ചസാരയുടെ അളവിനെ ഇത് നിയന്ത്രിക്കും. എന്നുമാത്രമല്ല കാല്‍സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ്, തയാമിന്‍ എന്നീ പോഷകങ്ങൾ പ്രമേഹ രോഗികൾക്ക് നല്ലതാണ്. അമിത ഭാരം തടയാനും ഓട്സ് കഴിക്കുന്നതിലൂടെ സാാധിക്കും.