അനുബന്ധ വാര്‍ത്തകള്‍
- ചർച്ചക്ക് തയ്യാറെന്ന് ഇന്ത്യയും: സുഷമാ സ്വരാജ് പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
- ഫ്രാങ്കോ മുളക്കലിനെ വീണ്ടും ചോദ്യംചെയ്ത് വിട്ടയച്ചു; അറസ്റ്റിൽ വെള്ളിയാഴ്ച തീരുമാനമുണ്ടാകുമെന്ന് കോട്ടയം എസ് പി ഹരിശങ്കർ
- ക്ലബ്ബിനെയല്ല, ഒരു നാടിനെയാകെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിനിധീകരിക്കുന്നതെന്ന് ഡേവിഡ് ജെയിംസ്
- തനിക്ക് അതൃപ്തിയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതം; കണ്ണൂരില ശക്തൻ ബി ജെ പിയിലേക്ക് വരുമെന്ന പ്രസ്ഥാവനയെക്കുറിച്ച് ശ്രീധരൻപിള്ളയോട് തന്നെ ചോദിക്കണമെന്ന് കെ സുധാകരൻ
- മുല്ലപ്പള്ളി പാർട്ടിയെ നയിക്കാൻ കരുത്തുള്ളയാൾ; കെ മുരളീധരന്റെ പ്രവര്‍ത്തനമികവിന് പാര്‍ട്ടി നല്കിയ അംഗീകാരമാണ് പുതിയ പദവിയെന്ന് ഉമ്മൻ ചാണ്ടി
ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് വർധിപ്പിച്ചു
ഡല്‍ഹി: ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 40 ബേസിക് പോയിന്റ് അതായത് 0.4 ശതമാനം വരെയാണ് വര്‍ധന വരുത്തിയിരിക്കുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി സേവിങ്സ് സ്കീം, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവക്കെല്ലാം വര്‍ധന ബാധകമാണ്.
ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയുള്ള ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കില്‍ 30 ബേസിക് പോയിന്റാണ് വര്‍ധന വരുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്, സുകന്യ സമൃദ്ധി, എന്നിവയുടെ പലിശയില്‍ 0.40 ശതമാനവും വര്‍ധന വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിന്നുള്ള ആദായം വര്‍ധിച്ചിട്ടും കഴിഞ്ഞ രണ്ട് പാദങ്ങളിലും ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല