അനുബന്ധ വാര്ത്തകള്
- കട്ടൻ ചായ കുടിച്ചാൽ നൂറുണ്ട് ഗുണങ്ങൾ
- ബിഷപ്പ് പീഡിപ്പിച്ചതായുള്ള പരാതി ലഭിച്ചിട്ടില്ലെന്ന് മാർ ജോർജ് ആലഞ്ചേരി
- 10 കോടി സമ്മാനം; ഭാഗ്യാന്വേഷികൾക്കായി ഓണം ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു
- തോക്കിൻമുനയിൽ നിർത്തി 40 കാരിയായ ഭാര്യ 20 കാരനായ ഭർത്താവിന്റെ ചെവി അറുത്തുമാറ്റി
- ഹവാല പണം കടത്തിയെന്ന കേസ്: വെള്ളാപള്ളിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു
അസിഡിറ്റിയുണ്ടോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ നിയന്ത്രിച്ചോളു !
പലരും അസിഡിറ്റിയെ അത്ര കാര്യമായ പ്രശ്നമായി കാണാറില്ല. എന്നാൽ ഇങ്ങനെ തള്ളിക്കളയാവുന്ന അസുഖമല്ല അസിഡിറ്റി. തുടക്കത്തിൽ തന്നെ നിയന്ത്രിച്ചില്ലീങ്കിൽ ഇത് നമ്മുടെ ദൈനന്തിന പ്രവർത്തനങ്ങളെയും ജോലിയേയും ദോഷകരമായി ബാധിക്കും. പ്രധാനമായും പുതിയ കാലത്തെ ഭക്ഷണ രീതികളാണ് അസിഡിറ്റിയുണ്ടാക്കുന്നത്.
നമ്മുടെ ഭക്ഷരീതിൽ അല്പം നിയന്ത്രണങ്ങൽ വരുത്തിയാൽ അസിഡിറ്റിയെ നിയന്ത്രിക്കാനാകും. മദ്യം ഉപയോഗിക്കുന്നവരാണെങ്കിൽ അതാണ് ആദ്യം കുറക്കേണ്ടത്. കഴിയുമെങ്കിൽ പൂർണമായും ഒഴിവക്കുക. മദ്യത്തിന്റെ ഉപയോഗം ആമാശയത്തിൽ പോലും ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ഉണ്ടാക്കും.
കാർബോണേറ്റഡ് പാനിയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ശീതള പാനിയങ്ങളിൽ അടങ്ങിയിരിക്കുന്ന കാർബൺ അസിഡിറ്റി രൂക്ഷമാക്കും. ഇത്തരത്തിലുള്ള പാനിയങ്ങളിൽ യാതൊരുവിധ പോഷകങ്ങളും അടങ്ങിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
അസിഡിറ്റിയുള്ളവർ നിയന്ത്രിക്കേണ്ട മറ്റൊന്നാണ് ചോക്ലെറ്റുകൾ. ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കൊഴുപ്പും കഫീനും മർറ്റു ഘടകങ്ങളും ആസിഡിറ്റി വർധിക്കാൻ കാരണമാകും. അധികം എരിവുള്ള ഭക്ഷണങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്.
അടുത്ത ലേഖനം