1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alanchery

ബിഷപ്പ് പീഡിപ്പിച്ചതായുള്ള പരാതി ലഭിച്ചിട്ടില്ലെന്ന് മാർ ജോർജ് ആലഞ്ചേരി

വാർത്ത
കൊച്ചി: ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചതായുള്ള കന്യാസ്ത്രീയുടെപരാതി ലഭിച്ചിട്ടില്ലെന്ന് സീറോ മലബാർ സഭ കർദിനാൾ മാഎ ജോർജ് ആലഞ്ചേരി. മഠത്തിലെ കാര്യങ്ങൾ മാത്രമാണ് കന്യാസ്തീ അന്ന് തന്നോട് പരഞ്ഞത് എന്നും മറ്റൊരു സഭയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ മേലധികാരികളെ അറിയിക്കാൻ താൻ ഉപദേശിച്ചു എന്നും അന്വേഷണ സംഘത്തിനു നൽകിയ മൊഴിയിൽ അദ്ദേഹം പറയുന്നു.
 
മഠത്തിലെ കാര്യങ്ങൽ മാത്രമാണ് അന്ന് നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്. അതീവ രഹസ്യ സ്വഭാവമുള്ളെതെന്ന് കാട്ടിയാണ് പരാതി നൽകിയത്.അതിനാലാണ് മറ്റാരോടും ഇക്കാര്യം പറയാതിരുന്നത് എന്നും അദ്ദേഹം അന്വേഷന സംഘത്തിന് മൊഴിനൽകി 
 
കൊച്ചിയിൽ സഭാ ആസ്ഥാനത്തെത്തിയാണ് അന്വേഷണ സംഘം മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തത്. കർദിനളിനടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടാ‍യില്ല  എന്ന് കന്യാസ്ത്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കർദിനാളിന്റെ മൊഴിയെടുക്കാൻ തീരുമാനിച്ചത്. 
About Writer
Sumeesh
അടുത്ത ലേഖനം
സുഹൃത്തിനെ ഗൾഫിലേക്ക് യാത്രയാക്കാൻ പോയ സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; 5 മരണം, രണ്ട് പേർ ഗുരുതരാവസ്ഥയിൽ