രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന ഉണ്ടോ, എങ്കില്‍ കാരണം ഇതാണ്

ശ്രീനു എസ്| Last Updated: ചൊവ്വ, 7 ജൂലൈ 2020 (09:25 IST)
പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തലവേദന. എന്നാല്‍ ചിലര്‍ക്ക് രാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ തലവേദന ഉണ്ടാകാറുണ്ട്. ഇത് ശരീരം തരുന്ന ചില സൂചനകളുടെ ഫലമാണ്. തലച്ചോറില്‍ രക്തയോട്ടം കുറയുമ്പോഴാണ് തലവേദന വരുന്നത്. രാത്രി മദ്യപിച്ചിട്ട് കിടക്കുമ്പോള്‍ ശരീരത്തില്‍ ജലത്തിന്റെ അംശം കുറയാനും ഇതുവഴി രക്തയോട്ടം കുറഞ്ഞ് തലവേദന ഉണ്ടാകുകയും ചെയ്യും.

സാധാരണ ഒരാള്‍ക്ക് ഉറങ്ങാനാവശ്യമായ സമയം 7-8 മണിക്കൂറാണ്. എന്നാല്‍ 9-10 മണിക്കൂര്‍ ഉറങ്ങിയാല്‍ തലച്ചോറില്‍ സെറാടോണിന്റെ അളവു കുറയുകയും തലവേദന എടുക്കുകയും ചെയ്യും. കൂടാതെ ആവശ്യത്തിന്‍ ഉറക്കം കിട്ടിയില്ലെങ്കിലും തലവേദനയുണ്ടാകും. മാനസിക പ്രശ്‌നങ്ങളായ ഡിപ്രഷന്‍, സ്‌ട്രെസ് എന്നിവമൂലവും തലവേദന ഉണ്ടാകാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :