ഗർഭകാലത്ത് സ്‌ത്രീകള്‍ പേരയ്‌ക്ക പതിവാക്കേണ്ടത് എന്തിന് ?

  Guava , health , life style , food , പേരയ്‌ക്ക , ആരോഗ്യം , ഭക്ഷണം
Last Updated: ശനി, 16 മാര്‍ച്ച് 2019 (12:42 IST)
പലവിധത്തിലും നിങ്ങളുടെ ആരോഗ്യത്തിനു ഗുണകരമാണ് പേരയ്‌ക്ക. ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനും പേരയ്‌ക്ക് ശീലമാക്കാവുന്നതാണ്.

നിരവധി ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് പേരയ്‌ക്ക. കൊളസ്‌ട്രോള്‍, ഹൈപ്പർടെൻഷൻ, പ്രമേഹം, ഫിറ്റ്‌നസ്‍, ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ എന്നീ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പേരയ്‌ക്ക ഉത്തമമാണ്. അർബുദ സാധ്യത കുറയ്‌ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും പേരയ്‌ക്ക മികച്ചതാണ്.

ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിന്റെ നാലിരട്ടി വിറ്റാമിൻ സി പേരയ്‌ക്കയില്‍ ഉണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. പോഷകഘടകങ്ങളായ പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്, ഫോളിക് ആസിഡ് തുടങ്ങിയവയും പേരയ്ക്കയില്‍ യഥേഷ്ടം അടങ്ങിയിട്ടുണ്ട്.

പേരയ്‌ക്ക ജ്യൂസ് ഗര്‍ഭകാലത്ത് സ്‌ത്രീകള്‍ക്ക് ഉത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗർഭകാലത്തുണ്ടാകുന്ന മലബന്ധവും മറ്റ് അനുബന്ധ പ്രശ്നങ്ങളും തടയാൻ സഹായിക്കും.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നിര്‍ജ്ജലീകരണ പ്രശ്‌നം ഇല്ലാതാക്കാനും പേരയ്‌ക്കയ്ക്ക് കഴിയും. തടി കുറയ്ക്കുന്നതിനും പേരയ്ക്ക നല്ലതാണ്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പേരയ്‌ക്ക മുന്നില്‍ തന്നെയാണ്.

രക്തസമ്മര്‍ദ്ദം ജീവിത ശൈലീ രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ഇതിനെ കുറയ്‌ക്കാനും നിയന്ത്രിക്കാനും പേര കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. പ്രമേഹത്തിനെ നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ഗ്ലൈസാമിക് ആണ് പ്രമേഹത്തെ തടയുന്നത്.

ഹൃദയത്തെ സംരക്ഷിക്കുന്ന കാര്യത്തിലും പേര തന്നെ മുന്നില്‍. ഇതിലെ പൊട്ടാസ്യം ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നു. ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തിലും പേരയ്ക്ക തന്നെ മുന്നില്‍. വിറ്റാമിന്‍ എ, സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തിലെ ചുളിവുകളും മറ്റും ഇല്ലാതാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :