വ്യായാമം ചെയ്യേണ്ടത് രാവിലെയോ വൈകിട്ടോ ?; ശ്രദ്ധിക്കണം ഇക്കാര്യം!

  exercise , food , life style , health , വ്യായാമം , ആരോഗ്യം , സ്‌ത്രീ , വിശപ്പ്
Last Modified വെള്ളി, 15 മാര്‍ച്ച് 2019 (19:50 IST)
ശരീരത്തിന് കരുത്തും അഴകും പകരുന്നതാണ് വ്യായാമം. പുരുഷന്മാരെ പോലെ സ്‌ത്രീകളും വ്യായാം ചെയ്യാന്‍ ഇന്ന് സമയം കണ്ടെത്തുന്നുണ്ട്. ജീവിതശൈലിയിലെ മാറ്റവും ആരോഗ്യ പ്രശ്‌നങ്ങളുമാണ് ഇതിനു കാരണം.

പലരിലുമുള്ള സംശയമാണ് വ്യായാമം ചെയ്യേണ്ടത് രാവിലെയോ വൈകിട്ടോ എന്നത്. രാവിലെയുള്ള വ്യായാമമാണ് ശരീരത്തിന് നല്ലതെന്ന വിശ്വാസമാണ് പലരിലും ഉള്ളത്.

എക്‌സ്പെരിമെന്റല്‍ ഫിസിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വൈകുന്നേരങ്ങളിലെ വ്യായാമം ശരീരത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നാണ് പറയുന്നത്.

വൈകുന്നേരങ്ങളിലെ വ്യായാമം നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. അമിതമായി വിശപ്പുതോന്നുന്ന അവസ്ഥ കുറയുകയും ചെയ്യും. വിശപ്പിനെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണായ ഗ്രെലിന്റെ കുറവ് ഇതോടെ ഉണ്ടാകും.

വൈകുന്നേരങ്ങളില്‍ 30 മിനിറ്റോളം ഇതിനായി സമയം മാറ്റിവയ്‌ക്കണം. സ്‌ത്രീകളും പുരുഷന്മാരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :