Last Modified വെള്ളി, 15 മാര്‍ച്ച് 2019 (20:07 IST)
സ്വാഭാവിക ജീവിതശൈലിയെ ബാധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. പുരുഷന്മാരെ പോലെ സ്‌ത്രീകളെയും അലട്ടുന്ന പ്രമേഹം ആരോഗ്യം നശിപ്പിക്കുമെന്നതില്‍ സംശയമില്ല. ശരീരം ക്ഷീണിച്ച് വരുതാണ് പ്രധാന കാരണം.
പ്രമേഹരോഗികളുടെ ശരീരം എന്തുകൊണ്ടാണ് ക്ഷീണിച്ചു വരുന്നതെന്ന സംശയം പലരിമുണ്ട്. പേശികള്‍ ശോഷിക്കുന്നത് ശാരീരികപ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇതിന് പലവിധ കാരണങ്ങളുണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ആരോഗ്യം മോശമാകുന്നതോടെ വേഗത്തില്‍ അസുഖങ്ങള്‍ പിടിപെടുകയും ആയുര്‍ദൈര്‍ഘ്യം കുറയുകയും ചെയ്യും. ശരീരത്തിലെ ഡബ്ല്യു.ഡബ്ല്യു.പി. 1, കെ.എല്‍.എഫ്. 15 എന്നീ രണ്ടു മാംസ്യങ്ങളുടെ പ്രവര്‍ത്തനഫലമായാണ് ശരീരം ക്ഷീണിക്കുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്.
പ്രായം കൂടുന്നതിനനുസരിച്ച് പേശികള്‍ ശോഷിക്കുന്നതും ഇതിന്റെ അനന്തരഫലമായി ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതും 'സാര്‍കോപേനിയ' എന്നാണ് അറിയപ്പെടുന്നത്. പ്രായമായവരില്‍ കണ്ടുവരുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നമാണിത്.
പ്രമേഹ രോഗത്തിനു പുറമേ വ്യായാമമില്ലാത്തതും പ്രായമാകുന്നതും പേശീ ശോഷണത്തിനു കാരണമാകാറുണ്ട്. ചിട്ടയായ ഭക്ഷണക്രമവും വ്യായമവുമാണ് പ്രമേഹരോഗത്തില്‍ നിന്ന് രക്ഷനേടാനുള്ള ഏകമാര്‍ഗം.