വെണ്ടക്കയുടെ ഈ ഗുണങ്ങളെ കുറിച്ച് അറിയാമോ ?

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 14 ഏപ്രില്‍ 2020 (16:41 IST)
പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് അറിയാത്തവരായി ആരുംതന്നെ കാണില്ല. പച്ചയ്‌ക്ക് കഴിച്ചാലും വേവിച്ചിട്ട് കഴിച്ചാലും അതിന് അതിന്റേതായ ഗുണങ്ങളുണ്ട്. അതേപോലെ ഗുണങ്ങൾ ഏറെയുള്ള ഒരു പച്ചക്കറിയാണ് വെണ്ടക്ക. ഇന്നത്തെ കാലത്ത് വെണ്ടയ്‌ക്ക പച്ചയ്‌ക്ക് കഴിക്കുന്നവർ വളരെ കുറവാണ്. ഇത് വേവിച്ചു കഴിച്ചാലും അല്ലാതെ കഴിച്ചാലും ആരോഗ്യത്തിന് അത്യുത്തമമാണ്.

വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയൺ‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കയില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോഗങ്ങള്‍ ഇല്ലാതാക്കാന്‍ വെണ്ടക്ക മികച്ചതാണ്.

ആന്‍റിഓക്‌സിഡന്റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ കാഴ്‌ചശക്‌തി കൂട്ടാനും ഉത്തമമാണ്. വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കാഴ്ചശക്തി വർധിപ്പിയ്ക്കും നിലനിര്‍ത്താം. വെണ്ടക്ക വിറ്റാമിന്‍ സി ​രോഗപ്രതിരോധ​ശക്തിക്ക് വർധിപ്പിയ്ക്കാൻ നല്ലതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :