വെബ്ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 14 ഏപ്രില്‍ 2020 (14:29 IST)
കോവിഡ് പ്രതിസന്ധിയിലും വലിയ ആഘോഷങ്ങളില്ലാതെ വീടുകൾക്കുള്ളിൽ വിഷുവിനെ വരവേറ്റ് കഴിഞ്ഞു മലയാളികൾ. ഇപ്പോഴിതാ വിഷുദിനത്തിൽ പൃഥ്വിരാജ് ഒപ്പാമില്ലാത്തതിന്റെ സങ്കടം തുറന്നുപറയുകയാണ് സുപ്രിയ. താടിക്കാരനെ മിസ് ചെയ്യുന്നു എന്ന് കഴിഞ്ഞ വിഷു ദിനത്തിലെ ചിത്രം പങ്കുവച്ചുകൊണ്ട്
സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'കഴിഞ്ഞ വിഷുവിനു എടുത്ത ചിത്രമാണിത്. ഞങ്ങളെ ഞങ്ങളാക്കിത്തീര്‍ക്കാന്‍ സഹായിച്ച ഒരുപാട് കുടുംബങ്ങളുടെ ഒപ്പമാണ് അന്ന് സദ്യ കഴിച്ചത്. കൊറോണ വൈറസ് വ്യാപനവും, ലോക്ക്‌ഡൌണും കരണം ഈ വർഷം ലോകത്തിന്റെ പല കോണുകളില്‍ പെട്ടു പോയ പല കുടുംബങ്ങളെയും പോലെ തന്നെ ഞങ്ങളുടെ കുടുംബവും ഒരുമിച്ചല്ല. പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.' ഹാപ്പി വിഷു, മിസ്സിംഗ് താടിക്കാരന്‍, വെയിറ്റിംഗ് ഫോര്‍ പൃഥ്വി തുടങ്ങിയ ഹാഷ്ടാഗുകളോടെ സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.