ശരീരഭാരം വര്‍ദ്ധിപ്പിക്കണോ ?; ഈ പഴവര്‍ഗങ്ങള്‍ കഴിച്ചാല്‍ മാത്രം മതി!

 fruits , health , life style , food , weight , ആരോഗ്യം , ഭക്ഷണം , ശരീരം , പഴം , അവോക്കാഡോ
Last Modified ശനി, 20 ജൂലൈ 2019 (15:29 IST)
ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ പല വഴികള്‍ തേടുന്നവരുണ്ട്. മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരാണ് ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുകയും അതിനായി ഭക്ഷണ രീതികളില്‍ മാറ്റം വരുത്തുകയും ചെയ്യുന്നത്.

കലോറി കൂടിയ ഭക്ഷണം ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയാണ് ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ട പ്രധാന കാര്യം. ചില പഴ വര്‍ഗങ്ങള്‍ പതിവാക്കിയാല്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കോപ്പര്‍, വൈറ്റമിന്‍ ബി, എ, ഇ എന്നിവ അടങ്ങിയ മാങ്ങയില്‍ കലോറി വളരെ കൂടുതലാണ്. അതിനാല്‍ ശരീരഭാരം കൂട്ടാന്‍ ഉത്തമമാണ്. വൈറ്റമിന്‍-സി, വൈറ്റമിന്‍ ബി-6, റൈബോഫ്‌ളേവിന്‍, ഫോളേറ്റ്, നിയാസിന്‍ എന്നിവ അടങ്ങിയ നേന്ത്രപ്പഴം പതിവായി കഴിച്ചാല്‍ ശരീരഭാരം വര്‍ദ്ധിക്കും.

ഫ്രുക്റ്റോസ് , ഗ്ലൂക്കോസ് എന്നിവ അടങ്ങിയ ഉണക്ക മുന്തിരിയും വൈറ്റമിൻ സി, എ, കെ, പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയ അവോക്കാഡോയും ശരീരഭാരം കൂട്ടും. കലോറിയും ഫാറ്റും ധാരാളം അടങ്ങിയ തേങ്ങയും ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :